ആരാധകർക്കിടയിൽ ആകാംക്ഷ ഏറ്റുകയാണ് ശേഖർ കമ്മുല ചിത്രം കുബേര. ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന, ജിം സർഭ് തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നിഗൂഢതകള്‍ നിറച്ച രശ്‌മിക മന്ദാനയുടെ പോസ്റ്റർ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
നിർമ്മാതാക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് പോസ്റ്റർ പങ്കിട്ടത്. പോസ്റ്ററില്‍ താരത്തിന്‍റെ മുഖം ദൃശ്യമല്ല. ജൂലൈ 5 ന് കഥാപാത്രത്തെ വെളിപ്പെടുത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 'അവളുടെ കഥാപാത്രം ഓരോ ഘട്ടത്തിലും കൗതുകമുണർത്തുന്നു' എന്ന അടികുറിപ്പാണ് ഇതിന് നല്‍കിയിരിക്കുന്നത്.
നേരത്തെ, നാഗാർജുന അക്കിനേനിയുടെ കഥാപാത്രത്തിന്‍റെ ഒരു വിഡിയോ അണിയറക്കാര്‍ പുറത്ത് വിട്ടിരുന്നു. മഴയുള്ള ദിവസം കുടയും പിടിച്ച് കറൻസി നോട്ടുകൾ നിറച്ച വാഹനവുമായുള്ള ഹ്രസ്വ ക്ലിപ്പാണ് പുറത്ത് വന്നത്. മുംബൈ നഗരത്തിൽ, പ്രത്യേകിച്ച് ധാരാവി പ്രദേശത്ത്, ധനുഷ് ഭവനരഹിതനായ ഒരാളുടെ കഥാപാത്രം അവതരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ധനുഷും സംവിധായകൻ കമ്മുലയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. പ്രധാന അഭിനേതാക്കൾ അടുത്തിടെ മുംബൈയിൽ 10 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയാക്കി. കുബേര 2024 ഡിസംബർ 31 ന് തിയേറ്ററുകളിൽ എത്തും.
ALSO READ:റാം പൊത്തിനേനി ചിത്രം 'ഡബിൾ ഐ സ്‌മാർട്ട്'; മാസ്സ് ഡാൻസ് ഗാനമെത്തി, സ്റ്റെപ് മാർ..... ലിറിക്കൽ വീഡിയോ