നടനും രാഷ്‌ട്രീയ നേതാവുമായ വിജയകാന്തിന് മരണാനന്തര പത്മഭൂഷൺ ബഹുമതി നല്‍കി രാഷ്‌ട്രം ആദരിച്ചു. സുഹ്യത്തിന് ലഭിച്ച ബഹുമതിയുടെ സന്തോഷം വീഡിയോയിലൂടെ സൂപ്പർസ്റ്റാർ രജനികാന്ത് എല്ലാവരുമായി പങ്കുവച്ചു. സുഹൃത്തിന്‍റെ നേട്ടങ്ങളും എത്രമാത്രം അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും രജനികാന്ത് പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
മെയ് ഒമ്പതിനാണ് വിജയകാന്തിന്‍റെ ഭാര്യ പ്രേമലത വിജയകാന്ത് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ കൈയില്‍ നിന്ന് ഭർത്താവിനുള്ള മരണാനന്തര ബഹുമതി ഏറ്റുവാങ്ങിയത്. വിജയകാന്തിന് പത്മഭൂഷൺ ബഹുമതി ലഭിച്ചതില്‍ നിരവധി സെലിബ്രിറ്റികൾ നന്ദി പ്രകടിപ്പിച്ചു. അതില്‍ അവസാനത്തേതാണ് രജനികാന്താനിന്‍റെ വീഡിയോ.