കേരളം

kerala

ETV Bharat / entertainment

പുഷ്‌പരാജിന്‍റെ ഇടിവെട്ട് വരവ്, കട്ടയ്ക്ക് നിന്ന് ഫഹദിന്‍റെ ഭൻവർ സിംഗ് ഷെഖാവത്തും; പുഷ്‌പ 2 ട്രെയിലര്‍ - PUSHPA 2 THE RULE TRAILER OUT

പുഷ്‌പ2 എത്തുന്നത് ലോകമെമ്പാടുമുള്ള 11,500 സ്‌ക്രീനുകളില്‍. ഇന്ത്യയില്‍ മാത്രം 6,500 സ്‌ക്രീനുകള്‍.

ALLU ARJUN MOVIE  PUSHPA 2 THE RULE TRAILER RELEASED  പുഷ്‌പ2 ദി റൂള്‍ സിനിമ ട്രെയിലര്‍  അല്ലു അര്‍ജുന്‍ സിനിമ പുഷ്‌പ2
പുഷ്‌പ2:ദി റൂള്‍ ട്രെയിലര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 17, 2024, 6:53 PM IST

Updated : Nov 17, 2024, 7:05 PM IST

സൂപ്പര്‍താരം അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്‌പ2: ദി റൂള്‍ 2024-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ ആകാംക്ഷ നിറഞ്ഞ ട്രെയിലര്‍ പുറത്തു വിട്ടു. ഇടിവെട്ട് വരവാണ് പുഷ്പരാജ് നടത്തുന്നത്. പുഷ്‌പരാജിനോട് കട്ടയ്ക്ക് തന്നെയാണ് ഫഹദ് ഫാസിലിന്‍റെ കഥാപാത്രവും നില്‍ക്കുന്നത്. ലോകം മുഴുവൻ ഏറ്റെടുത്ത ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രമായ 'പുഷ്‌പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ''പുഷ്‌പ 2: ദ റൂൾ' ബോക്‌സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്ന് തന്നെയാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ''പുഷ്‌പ 2 ദ റൂൾ' ഇന്ത്യൻ സിനിമയുടെ ഒരു പുതിയ യുഗമായിരിക്കും' എന്നാണ് അണിയറ പ്രവർത്തരുടെ ഭാഷ്യം.

ബീഹാറിലെ പാട്‌നയിലെ ഗാന്ധി മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ട്രെയിലര്‍ ലോഞ്ച് നടന്നത്. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ പങ്കെടുക്കുനായി അല്ലു അര്‍ജുനും രശ്മിക മന്ദാനയടക്കം ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പാട്‌നയില്‍ എത്തിയിരുന്നു. വൈകുന്നേരം 6.30 ന് നാണ് ഔദ്യോഗിക ട്രെയിലര്‍ ലോഞ്ച് നടന്നത്.

വേദിയുടെ ഗേറ്റ് 10 ൽ നിന്ന് പാസുകൾ ശേഖരിച്ച് ആരാധകർക്ക് സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരവും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. വൻ ജനാവലിയാണ് ട്രെയിലര്‍ ലോഞ്ചിനായി പാട്‌നയില്‍ എത്തിയത്. അതേസമയം മികച്ച പ്രതികരണവുമാണ് ട്രെയിലറിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

രണ്ടാം ഭാഗത്തിലും വലിയ ദൃശ്യാനുഭവം നല്‍കാന്‍ തന്നെയാണ് അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും പദ്ധതിയിടുന്നത്. രണ്ടാം ഭാഗവും ഒരു വലിയ ബോക്‌സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

പുഷ്‌പ ഫ്രാഞ്ചൈസിയുടെ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടി രൂപ നേടിയിരുന്നു. റിലീസ് ചെയ്‌ത വർഷത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്‌തു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗവും ആഗോളതലത്തില്‍ വന്‍ ചുവട് വയ്പ്പ് നടത്തുമെന്ന് തന്നെയാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുന്‍പേ തന്നെ കേരളത്തിലെ പുഷ്‌പ 2 ഫാന്‍സ് ഷോ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിരിക്കുകയാണ്. ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ചിത്രത്തിന് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്ന വൻ ഹൈപ്പ് കൊണ്ടുതന്നെ ആരാധകരുൾപ്പെടെയുള്ള പ്രേക്ഷക സമൂഹം ആകാംക്ഷയോടെയാണ് സിനിമയ്ക്കുവേണ്ടി കാത്തിരിക്കുന്നത്.

ലോകമെമ്പാടുമുള്ള 11,500 സ്‌ക്രീനുകളില്‍ വമ്പന്‍ റിലീസുമായി ചരിത്രം സൃഷ്‌ടിക്കാനാണ് പുഷ്‌പ 2 ഒരുങ്ങുന്നത്. ഇന്ത്യയില്‍ മാത്രം 6,500 സ്‌ക്രീനുകളിലും അന്താരാഷ്‌ട്ര തലത്തില്‍ 5,000 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഒരു ഇന്ത്യന്‍ ചിത്രത്തിന്‍റെ എക്കാലത്തെയും വമ്പന്‍ റീലീസാണിത്. മാസ് റിലീസാണ് ഡിസംബര്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ തെലുങ്കാനയുടെ മണ്ണില്‍ നിന്ന് പുഷ്‌പരാജിനെ കേരളത്തിലെത്തിക്കുന്നത് ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സ് ആണ്. കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. തിയേറ്ററുകള്‍ തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും പദ്ധതിയിടുന്നത്.

സുകുമാർ സംവിധാനം ചെയ്‌ത ''പുഷ്‌പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ 2 ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ.

ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ" ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Also Read:പുഷ്‌പ 2വില്‍ കീസിക്ക് ഗാനത്തിന് അല്ലുവിനൊപ്പം കത്തിക്കയറാന്‍ ശ്രീലീല; ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത് വമ്പന്‍ നൃത്തവിരുന്ന്

Last Updated : Nov 17, 2024, 7:05 PM IST

ABOUT THE AUTHOR

...view details