കേരളം

kerala

ETV Bharat / entertainment

അല്ലു അർജുന്‍റെ 'പുഷ്‌പ 2'; ആദ്യഗാനം വരുന്നു, പ്രൊമോ പുറത്ത് - Pushpa 2 First Single Promo - PUSHPA 2 FIRST SINGLE PROMO

മലയാളി നടന്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തിലുള്ള പുഷ്‌പ 2 ഓഗസ്റ്റ്‌ 15ന് തിയേറ്ററുകളിലേക്ക്.

PUSHPA PUSHPA RELEASE DATE  PUSHPA 2 RELEASE  അല്ലു അർജുൻ പുഷ്‌പ 2 സിനിമ  Pushpa 2 The Rule
Pushpa Pushpa song

By ETV Bharat Kerala Team

Published : Apr 24, 2024, 7:30 PM IST

ല്ലു അർജുൻ ആരാധകരും ഒപ്പം ഇന്ത്യൻ സിനിമാലോകവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പുഷ്‌പ 2: ദി റൂൾ'. സുകുമാറിന്‍റെ സംവിധാനത്തിൽ 2021ല്‍ പുറത്തിറങ്ങിയ 'പുഷ്‌പ'യുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. സുകുമാർ തന്നെയാണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്. അല്ലു അർജുൻ പുഷ്‌പരാജായി എത്തുന്ന ഈ സിനിമയുടെ പ്രധാന അപ്‌ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ റിലീസ് ഡേറ്റാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആരാധകരുടെയും സിനിമാപ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 'പുഷ്‌പ 2'ലെ ആദ്യ ഗാനം ലോക തൊഴിലാളി ദിനമായ മെയ് 1-ന് പുറത്തുവരും. യൂട്യൂബില്‍ ഗാനത്തിന്‍റെ പ്രൊമോ റിലീസ് ചെയ്‌തിട്ടുണ്ട്. എല്ലാവർക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ഗാനമായിരിക്കും ഇതെന്നാണ് പ്രൊമോ നൽകുന്ന സൂചന.

ദേവി ശ്രീ പ്രസാദാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 2024 ഓഗസ്റ്റ്‌ 15ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'പുഷ്‌പ 2' തിയേറ്ററുകളിലെത്തും. ആഗോള തലത്തില്‍ ഈ സിനിമയ്‌ക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലയാളി നടന്‍ ഫഹദ് ഫാസിലും ഈ ചിത്രത്തിൽ സുപ്രധാന വേഷത്തിലുണ്ട്. ആദ്യ ഭാഗത്തിലെ ഫഹദിന്‍റെ പ്രകടനം കയ്യടിനേടിയിരുന്നു. വരാനിരിക്കുന്ന ചിത്രത്തിലും ഫഹദ് ഞെട്ടിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. എല്ലാ അർഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷണത്തെ സാധൂകരിച്ച, പാൻ ഇന്ത്യൻ തലത്തിൽ തന്നെ ചർച്ചചെയ്യപ്പെട്ട 'പുഷ്‌പ'യിലൂടെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു.

ALSO READ:'ഓരോ സിനിമയ്‌ക്കും അതിന്‍റേതായ ജാതകമുണ്ട്; വിജയ പരാജയങ്ങൾക്ക് ഞാൻ മാത്രമല്ല ഉത്തരവാദി': ദിലീപ്

കൊവിഡ് മഹാമാരിയ്‌ക്ക് ശേഷമുള്ള ആദ്യത്തെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്ന് കൂടിയായിരുന്നു ഈ ചിത്രം. രണ്ടാം ഭാഗത്തില്‍ എന്തുസംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചായിരുന്നു 'പുഷ്‌പ' അവസാനിച്ചത്. ഏതായാലും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രണ്ടാം ഭാഗത്തിനായി. 'പുഷ്‌പ 2'വിന്‍റെ നേരത്തെ പുറത്തുവന്ന പോസ്റ്ററുകൾക്കും ടീസറിനുമെല്ലാം ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്.

അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ എത്തിയ ടീസറും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വേറിട്ട അവതാരത്തിലാണ് അല്ലു അര്‍ജുൻ ടീസറിൽ പ്രത്യക്ഷപ്പെട്ടത്. എതിരാളികളെ ദേവീരൂപത്തില്‍ എത്തി തറപറ്റിച്ച് നടന്നുവരുന്ന പുഷ്‌പരാജായിരുന്നു ടീസറില്‍ തിളങ്ങിയത്. മൈത്രി മൂവി മേക്കേഴ്‌സാണ് ഈ അല്ലു അർജുൻ ചിത്രത്തിന്‍റെ നിർമാണം. രശ്‌മിക മന്ദാനയാണ് 'പുഷ്‌പ'യിലെ നായിക.

ABOUT THE AUTHOR

...view details