തെന്നിന്ത്യന്‍ സൂപ്പർസ്‌റ്റാര്‍ അല്ലു അർജുൻ നായകനാകുന്ന 'പുഷ്‌പ 2: ദ റൂൾ' എന്ന സിനിമയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഈ വര്‍ഷം ഡിസംബര്‍ അഞ്ചിന് ആഗോളതലത്തില്‍ ബ്രഹ്മാണ്ഡ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പുഷ്‌പരാജ് തിയേറ്ററുകളില്‍ എത്താന്‍ ദിവസങ്ങള്‍ അടുക്കുന്തോറും പ്രേക്ഷകരുടെ നെഞ്ചിടിപ്പും കൂടുകയാണ്.
ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. 'പുഷ്‌പ 2: ദി റൂളി'ന്‍റെ ട്രെയിലര്‍ റെഡിയാണെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നുമാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് നിര്‍മാതാക്കള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കാത്തിരിപ്പ് അവസാനിക്കുന്നു. പുഷ്‌പരാജ് ഭരണം ഏറ്റെടുത്തു. ആഗോള തലത്തില്‍ ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങിയിരിക്കുന്ന പുഷ്‌പ2: ദി റൂള്‍ സിനിമയുടെ ട്രെയിലര്‍ പുറത്തുവിടുന്നതെപ്പോഴാണെന്ന് തീരുമാനിച്ചു എന്നാണ് എക്‌സില്‍ കുറിച്ചിരിക്കുന്നത്. ഈ പോസ്‌റ്റിന് താഴെ നിരവധി കമന്‍റുകളാണ് വന്നിരിക്കുന്നത്. മാത്രമല്ല പുഷ്‌പ 2വിന്‍റെ ഏറ്റവും പുതിയ വിവരം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
നവംബര്‍ 15 നാണ് താത്കാലിക ഷെഡ്യൂല്‍ ചെയ്‌തിരിക്കുന്നതെന്നാണ് സൂചന. മുംബൈയില്‍ നടക്കുന്ന ഗംഭീര പ്രീ- റീലീസ് ഇവന്‍റിലായിരിക്കും 'പുഷ്‌പ2' വിന്‍റെ ട്രെയിലര്‍ പുറത്തുവിടുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചടങ്ങില്‍ മുഴുവന്‍ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആയിരിക്കും പുറത്തുവിടുമെന്നാണ് സൂചന. അധോലോകത്തിന്‍റെ ഏറ്റവും വലിയ ശക്തിയായി അല്ലു അര്‍ജുന്‍റെ കഥാപാത്രം മാറുന്നത് കാണിക്കുമെന്നാണ് കരുതുന്നത്.