തെന്നിന്ത്യന്‍ താരം പ്രിയങ്ക മോഹന്‍ പങ്കെടുത്ത ഉദ്ഘാടന പരിപാടിയുടെ സ്റ്റേജ് തകര്‍ന്ന് താരത്തിന്റെ കാലിന് പരിക്ക്. തെലുങ്കാനയിലെ തൊരൂരിലാണ് സംഭവം. ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. വേദിയില്‍ പ്രിയങ്ക മോഹനും മറ്റ് അതിഥികളും നില്ക്കുമ്പോള് പെട്ടെന്ന് തകര്‍ന്ന് വീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.
തൊരൂരിൽ ഞാൻ പങ്കെടുത്ത ഒരു പരിപാടിയിൽ ഉണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് പ്രിയങ്ക എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു. ആശങ്കപ്പെടുന്നതു പോലെ വലിയ പരിക്കുകളൊന്നും പറ്റിയില്ല. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും താരം കുറിച്ചു. സംഭവത്തില്‍ പരിക്ക് പറ്റിയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എനിക്ക് അയച്ച സ്നേഹവും കരുതലും ദയയും നിറഞ്ഞ സന്ദേശങ്ങൾക്ക് എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നന്ദിയെന്നും - പ്രിയങ്ക കുറിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്സ്ആപ്പിലും