ETV Bharat / technology

ബ്ലൂസ്‌കൈയിലേക്ക് ചേക്കേറി എക്‌സ് യൂസേഴ്‌സ്, പ്ലാറ്റ്‌ഫോമിന്‍റെ സവിശേഷതകളറിയാം - BLUESKY SOCIAL PLATFORM

മാധ്യമപ്രവർത്തകർ, ഇടതുപക്ഷ ചായ്‌വുള്ള രാഷ്‌ട്രീയക്കാർ, സെലിബ്രിറ്റികൾ തുടങ്ങി നിരവധിപ്പേര്‍ ഇതിനോടകം ബ്ലൂസ്‌കൈയിലേക്ക് മാറിക്കഴിഞ്ഞു.

SOCIAL MEDIA PLATFORM BLUESKY  SOCIAL PLATFORM SUBSTITUTING X  എക്‌സിന് പകരം ബ്ലൂസ്‌കൈ  ബ്ലൂസ്‌കൈ സോഷ്യല്‍ മീഡിയ
Bluesky Platform Logo (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 17, 2024, 1:13 PM IST

സാൻഫ്രാൻസിസ്കോ: അമേരിക്കന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ സമൂഹമാധ്യമമായ ബ്ലൂസ്‌കൈയിലേക്ക് വീണ്ടും എക്‌സ് യൂസേഴ്‌സിന്‍റെ ഒഴുക്ക്. എലോൺ മസ്‌ക് 2022 ല്‍ ഏറ്റെടുക്കുന്നതിന് മുമ്പ്, ട്വിറ്ററിൽ നിന്ന് വളർന്നുവന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ബ്ലൂസ്‌കൈ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

എന്നാല്‍ എക്‌സ് പോലുള്ള സ്ഥാപിത ഓൺലൈൻ സ്‌പേസുകളെ അപേക്ഷിച്ച് ബ്ലൂസ്‌കൈ ചെറുതാണ്. വളരെ ലൈറ്റായ, സൗഹാർദപരമായ പ്ലാറ്റ്‌ഫോമാണിത്. മസ്‌കിന്‍റെ സ്വാധീനമില്ലാത്ത ഒരു ബദല്‍ എന്ന നിലയിലാണ് ബ്ലൂസ്‌കൈ അവതരിപ്പിക്കപ്പെട്ടത്.

എന്താണ് ബ്ലൂസ്‌കൈ?

മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയാണ് ബ്ലൂസ്‌കൈ പ്ലാറ്റ്ഫോമിന്‍റെ സ്ഥാപകന്‍. ഫെബ്രുവരിയിലാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. എക്‌സിനോട് സമാനമായി 'ഡിസ്‌കവര്‍' ഫീഡും ഉപയോക്താക്കൾ പിന്തുടരുന്ന അക്കൗണ്ടുകളുടെ ഫീഡും ബ്ലൂസ്‌കൈയില്‍ കാണാം. ബ്ലൂസ്‌കൈയിലും ഉപയോക്താക്കൾക്ക് നേരിട്ട് സന്ദേശങ്ങളയക്കാം. പോസ്റ്റുകള്‍ പിൻ ചെയ്യാനുമാകും. പിന്തുടരേണ്ട ആളുകളുടെ ക്യൂറേറ്റഡ് ലിസ്റ്റും ഇഷ്‌ടാനുസൃത ഫീഡുകളും നൽകുന്ന 'സ്റ്റാർട്ടർ പാക്കുകൾ' കണ്ടെത്താനും ബ്‌ളൂസ്‌കൈയില്‍ ഓപ്‌ഷനുണ്ട്.

എന്തുകൊണ്ട് ബ്ലൂസ്കൈ വളരുന്നു?

ഏകദേശം 13 ദശലക്ഷം ഉപയോക്താക്കള്‍ ഉണ്ടായിരുന്ന ബ്ലൂസ്‌കൈ ഒക്‌ടോബർ അവസാനത്തോടെ 15 ദശലക്ഷമായി ഉയർന്നതായി ബ്ലൂസ്‌കൈ പറഞ്ഞു. തങ്ങളുടെ ചിന്തകൾ പോസ്റ്റ് ചെയ്യാനും ഓൺലൈനിൽ മറ്റുള്ളവരുമായി സംസാരിക്കാനും എക്‌സ് ഉപയോക്താക്കള്‍ ബദൽ പ്ലാറ്റ്‌ഫോം തേടുന്നതിനാലാണ് ഈ കുതിപ്പ്.

അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ശേഷം ബ്ലൂസ്‌കൈ ഉപയോക്താക്കളില്‍ വന്‍ വർധനവാണ് ഉണ്ടായത്. എക്‌സില്‍ നിന്ന് പോകുന്ന ആളുകളിൽ നിന്ന് ബ്ലൂസ്‌കൈക്ക് പ്രയോജനമുണ്ടാകുന്നത് ഇതാദ്യമായല്ല.

ഓഗസ്റ്റിൽ ബ്രസീലിൽ എക്‌സ് നിരോധിച്ചതിന് ശേഷം ഒറ്റ ആഴ്‌ച കൊണ്ട് 2.6 ദശലക്ഷം ഉപയോക്താക്കളെ ബ്ലൂസ്‌കൈക്ക് ലഭിച്ചു. ഇതില്‍ 85% പേരും ബ്രസീലിൽ നിന്നാണെന്ന് കമ്പനി പറയുന്നു. ബ്ലോക്ക് ചെയ്‌ത അക്കൗണ്ടുകൾക്ക് ഉപയോക്താവിന്‍റെ പബ്ലിക് പോസ്റ്റുകൾ കാണാൻ കഴിയുമെന്ന് എക്‌സ് സിഗ്നൽ നൽകിയ ഒക്‌ടോബറിൽ, ഒറ്റ ദിവസം ഏകദേശം 500,000 പുതിയ ഉപയോക്താക്കളാണ് ബ്ലൂസ്‌കൈയിലേക്ക് ചേക്കേറിയത്.

മാധ്യമപ്രവർത്തകർ, ഇടതുപക്ഷ ചായ്‌വുള്ള രാഷ്‌ട്രീയക്കാർ, സെലിബ്രിറ്റികൾ തുടങ്ങി നാനാവിധത്തിലുള്ളവര്‍ ബ്ലൂസ്‌കൈയെ കംഫര്‍ട്ടബിള്‍ ഇടമാക്കി കഴിഞ്ഞു. പരസ്യങ്ങളിൽ നിന്നും വിദ്വേഷ പ്രസംഗങ്ങളിൽ നിന്നും വിമുക്തമായ ഒരു ഇടമാണിതെന്ന് അവരില്‍ പലരും തുറന്നടിച്ചിട്ടുണ്ട്. ഒരു ദശാബ്‌ദത്തിന് മുമ്പുള്ള ട്വിറ്ററിനെ ഓർമ്മിപ്പിക്കുന്നതാണ് ബ്ലൂസ്‌കൈ എന്ന് ചിലർ പറഞ്ഞു.

സോഷ്യൽ നെറ്റ്‌വർക്കിങ്ങിന് അപ്പുറം

എക്‌സ് പ്ലാറ്റ്‌ഫോമിന് ബദല്‍ എന്നതനപ്പുറം വലിയ അഭിലാഷങ്ങളുമായാണ് ബ്ലൂസ്‌കൈ പ്രവര്‍ത്തിക്കുന്നത്. ഒരു സാങ്കേതിക അടിത്തറ നിർമ്മിക്കുകയെന്നത് ബ്ലൂസ്‌കൈയുടെ അടിസ്ഥാന ലക്ഷ്യമാണ്. 'പൊതു സംഭാഷണങ്ങള്‍ക്കുള്ള ഒരു പ്രോട്ടോക്കോൾ' നിര്‍മിക്കാനും പ്ലാറ്റ്‌ഫോം ശ്രമിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളുടെ അടിസ്ഥാന പ്രവര്‍ത്തന രീതികള്‍ക്ക് പുതുമാനം കൊണ്ടുവരാനാണ് ബ്ലൂസ്‌കൈയുടെ പരിശ്രമം.

Also Read: ഗൂഗിളിന് പിന്നാലെ പണി വാങ്ങിക്കൂട്ടി മെറ്റ ; ഭീമൻ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.