പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക് ജൊനാസും. നിക്കിന്റെ 32ാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ലണ്ടനില്‍ നടന്ന ജൊനാസ് ബ്രദേഴ്സിന്റെ സംഗീത പരിപാടിക്കിടെ എടുത്ത മനോഹരമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. പിറന്നാളിന്റെ ചിത്രങ്ങള്‍ നിക് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
"പിറന്നാള്‍ സ്നേഹം അറിയിച്ച എല്ലാവര്ക്കും നന്ദിയുണ്ടെന്നും ഇതിലും മികച്ചതായി 32ാം വയസ് തുടങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും നിക് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു'.
ഇടിവി ഭാരത് കേരളം ഇനി വാട്സ്ആപ്പിലും
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിക് ജൊനാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധക ശ്രദ്ധ നേടിയത്. പരസ്പരം ചേര്‍ന്നു നില്ക്കുന്ന പ്രിയങ്കയും നിക്കും ചുംബിക്കുമ്പോള്‍ മകള്‍ മാല്‍തി മേരി കണ്ണുപൊത്തി ചിരിക്കുന്ന മനോഹരമായ ചിത്രമാണ് ആരാധകരുടെ മനം കവര്‍ന്നത്.
മാല്‍തി മൈക്ക് പിടിക്കുന്നതും അത് നോക്കിയിരിക്കുന്ന നിക്കും. മാത്രമല്ല നിക്കിന്റെ സഹോദരന്മാരും ഗായകരുമായ കെവിനും ജോയും മാല്‍തിയെ കൊഞ്ചിക്കുന്നതിന്റെ ചിത്രങ്ങളും ഗായകന് പങ്കുവച്ചു. ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് ആശംസയുമായി എത്തിയത്.
Also Read:ലോലപലൂസ ഇന്ത്യ രണ്ടാം പതിപ്പ്; ജോനാസ് സഹോദരന്മാർ മുംബൈയിലേക്ക്