എസ് ജെ സിനുവിന്‍റെ സംവിധാനത്തിൽ പ്രഭുദേവ നായകനായെത്തുന്ന 'പേട്ടറാപ്പ്' സിനിമയുടെ ചിത്രീകരണം പൂർത്തിയായി (Prabhu Deva and Vedhika starrer Petta Rap). ചെന്നൈ, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലും ഒപ്പം കേരളത്തിലുമായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. 64 ദിവസങ്ങൾ നീണ്ടുനിന്ന ഷൂട്ടിങ്ങിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത് (Prabhu Deva's Petta Rap Shooting completed).
സംഗീതത്തിനും നൃത്തത്തിനും കൂടുതൽ പ്രാധാന്യമുള്ള, കളർഫുൾ എന്‍റർടെയിനറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ വേദികയും പ്രധാന വേഷത്തിലുണ്ട്. 'ജിബൂട്ടി', 'തേര്' തുടങ്ങിയ മലയാള ചിത്രങ്ങൾക്ക് ശേഷം എസ് ജെ സിനു സംവിധാനം ചെയ്യുന്ന തമിഴ് സിനിമയായ 'പേട്ടറാപ്പിനായി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇലക്‌ട്രിഫയിങ് ഡാൻസുമായി തെന്നിന്ത്യൻ സിനിമ കീഴടക്കാൻ 'ഇന്ത്യൻ മൈക്കിൾ ജാക്‌സൺ' പ്രഭുദേവ എത്തുമ്പോൾ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്.
ബ്ലൂ ഹിൽ ഫിലിംസിന്‍റെ ബാനറിൽ ജോബി പി സാമാണ് പേട്ടറാപ്പ് നിർമിക്കുന്നത്. ഡി. ഇമ്മൻ ആണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. പി കെ ദിനിലാൽ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന പേട്ടറാപ്പിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിത്തു ദാമോദർ ആണ്. നിഷാദ് യൂസഫാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.