കേരളം

kerala

ETV Bharat / entertainment

'പോത്തിനെ തിന്നുന്ന നമ്മള്‍ പ്യൂര്‍ വെജിറ്റേറിയന്‍'; പൊട്ടിച്ചിരിപ്പിച്ച് 'പൊറാട്ട് നാടക'ത്തിന്‍റെ ട്രെയിലര്‍ - PORATTU NADAKAM MOVIE TRAILER OUT

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പൊറാട്ട് നാടകം. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്. പൊറാട്ട് നാടകത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്.

Porattu Nadakam Movie Trailer Out  Saiju Kurup Movie Porattu Nadakam  പൊറാട്ട് നാടകം സിനിമ  പൊറാട്ട് നാടകം ട്രെയിലര്‍
Porattu Nadakam Film Poster (ETV Bharat)

By ETV Bharat Entertainment Team

Published : Oct 14, 2024, 6:07 PM IST

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന 'പൊറാട്ട് നാടക'ത്തിന്‍റെ ട്രെയിലര്‍ പുറത്ത്. സമൂഹത്തിലെ സമീപകാല സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആക്ഷേപഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'പൊറാട്ട് നാടകം'. സിനിമയുടെ ഓഫീഷ്യല്‍ ട്രെയിലര്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് പുറത്തിറക്കിയത്.

മണിക്കുട്ടി എന്ന പശു സിനിമയുടെ കഥാസാരവും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തും വിധമാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ട്രെയിലര്‍ തന്നെ പൊട്ടിച്ചിരിക്കാനുള്ള വക സമ്മാനിക്കുന്നുണ്ട്. തികച്ചും ആക്ഷേഹാസ്യ ഫോര്‍മാറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ടീസര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇതേസമയം ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമാണിത്. സിദ്ദീഖിന്‍റെ ഒന്നാം ചരമവാർഷികത്തോടന്നുബന്ധിച്ച് ഓഗസ്റ്റ്‌ 9 നാണ് മുമ്പ് ചിത്രത്തിൻ്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ വയനാട്ടിൽ സംഭവിച്ച പ്രകൃതിക്ഷോഭത്തിന്‍റെയും, ദുരന്തത്തിന്‍റെയും പശ്ചാത്തലത്തിൽ റിലീസ് തീയതി മാറ്റി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ചിത്രം ഒക്ടോബർ 18ന് തിയേറ്ററുകളിലെത്തും. ഈ ചിത്രത്തില്‍ മണിക്കുട്ടി എന്ന പശുവും നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിദ്ദിഖിന്‍റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പൊറാട്ട് നാടകം'. എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറല്‍ വിജയന്‍ പള്ളിക്കര നിര്‍മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹന്‍ലാല്‍', 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യകൃതിയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്.

രാഹുല്‍ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

പൊറോട്ട് നാടകത്തിന്‍റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്‌. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാഹുല്‍ രാജ് ആണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അർജ്ജുൻ മേനോൻ, നൃത്തസംവിധാനം: സജ്‌നാ നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യൂസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആൻ്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്‌ലം, വിഎഫ്എക്സ്: രന്തീഷ് രാമകൃഷ്ണൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പരസ്യകല: മാ മി ജോ, ഫൈനൽ മിക്സ്: ജിജു. ടി. ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.

Also Read:'എടീ ഇത് മുഴുവന്‍ ഓര്‍ഗാനിക്കാ'; അജു വര്‍ഗീസും ജോണി ആന്‍റണിയും ഒന്നിക്കുന്ന 'സ്വര്‍ഗം' ട്രെയിലര്‍

ABOUT THE AUTHOR

...view details