ഹൈദരാബാദ്:ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ്, തെലുഗ് ചിത്രങ്ങളാണ് കൈതി 2, ഇന്ത്യൻ 2, ദളപതി വിജയുടെ സയൻസ് ഫിക്ഷൻ ചിത്രമായ ദി ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈം, വിജയ് സേതുപതിയുടെ വിടുതലൈ 2 എന്നീ ചിത്രങ്ങൾ. ഇൻഡസ്‌ട്രി ട്രാക്കർ ഓർമാക്‌സ് മീഡിയയാണ് ലിസ്‌റ്റ് പുറത്ത് വിട്ടത്.
2024 ജൂലൈ മുതൽ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളെ അടിസ്ഥാനമാക്കിയാണ് സിനിമകളെ തെരഞ്ഞെടുത്തത്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മികച്ച അഞ്ച് തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ ഒരു ലിസ്‌റ്റ് ഇതാ.
തമിഴ് ചിത്രങ്ങൾ
- കൈതി 2: തമിഴ് നാടിന് അകത്തും പുറത്തുമുള്ള കാർത്തി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ-പാക്ക്ഡ് ത്രില്ലറാണ് ഈ ചിത്രം .
- ഇന്ത്യൻ 2:ഉലകനായകൻ കമൽഹാസൻ തന്‍റെ ഐതിഹാസിക വേഷം വീണ്ടും അവതരിപ്പിക്കുമ്പോൾ, ഇന്ത്യൻ 2 ശ്രദ്ധേയമായ ആഖ്യാനവും ആക്ഷൻ സീക്വൻസുകൾ ഒന്നിച്ച ഒരു മികച്ച ചിത്രമായാണ് പുറത്തെത്തുന്നത്.
- ദി ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈം: തമിഴ് സിനിമയിലെ ഗെയിം ചേഞ്ചർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദി ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈം സിനിമയുടെ കഥാ സന്ദർഭത്തിന് വലിയ പ്രതീക്ഷയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ദളപതി വിജയ് ഫാൻസ് ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
- തനി ഒരുവൻ 2: ഒന്നാം ഭാഗത്തിന്‍റെ വിജയത്തെത്തുടർന്ന്, ജയം രവിയുടെ തനി ഒരുവൻ 2 കഥാ പാത്രങ്ങളുടെ ശക്തമായ പ്രകടനങ്ങളും തീവ്രമായ കഥാ സന്ദർഭങ്ങളും കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ ഒരുങ്ങുന്നു
- വിടുതലൈ ഭാഗം 2: ആദ്യ ഭാഗം വലിയ രീതിയിൽ വിജയിച്ചതിന് ശേഷം വീണ്ടും ശക്തമായ കഥാ പശ്ചാത്തലത്തിൽ വരുന്ന വിടുതലൈ ഭാഗം രണ്ട് സാമൂഹിക-രാഷ്‌ട്രീയ വിഷയങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു. സേതുപതി ആരാധകർ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്
തെലുഗ് ചിത്രങ്ങൾ
- പുഷ്പ 2: ദി റൂൾ: പുഷ്‌പ : ദ റൈസിൻ്റെ വിജയത്തിനുശേഷം അല്ലൂ ആരാധകർക്കിടയിൽ ആവേശം വർധിപ്പിച്ച് രണ്ടാം ഭാഗം എത്തുന്നു. അല്ലുവിന്‍റെ മറ്റ് ഭാഷകളിലെ ആരാധകരും പുഷ്‌പയിലേക്ക് കണ്ണും നട്ടിരിക്കുകയാണ്.
- ദേവര ഭാഗം 1: പ്രതിഭാധനരായ അഭിനേതാക്കളുളള ദേവര ഭാഗം 1 പ്രേക്ഷകർക്കിടയിൽ പ്രകമ്പനം സൃഷ്‌ടിച്ചുകൊണ്ടാകും പുറത്തെത്തുക.
- ഒ ജി:സവിശേഷമായ ആശയവും മികച്ച താരനിരയും ഒന്നിക്കുന്ന ഒ ജി ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്.
- ജയ് ഹനുമാൻ: ഇന്ത്യൻ പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ആധുനിക ചലച്ചിത്രനിർമ്മാണ സാങ്കേതികതകളുമായി ഇതിഹാസ കഥപറച്ചിൽ സമന്വയിപ്പിക്കാനാണ് ജയ് ഹനുമാൻ ലക്ഷ്യമിടുന്നത്.
- സ്‌പിരിറ്റ്: കൗതുകമുണർത്തുന്ന ടൈറ്റിൽ കൊണ്ടും വാഗ്‌ദാനമായ ടീസറുകൾ കൊണ്ടും സ്‌പിരിറ്റ് സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കി, അവിസ്മരണീയമായ ഒരു സിനിമാനുഭവത്തിനായി പ്രതീക്ഷകൾ ഉയർത്തി സിനിമാ ആരാധകർ കാത്തിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ നൽകുമെന്ന് പ്രതീക്ഷയിലാണ് തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങൾ പുറത്തെത്തുന്നത്. ആകാംക്ഷയുടെയും കാത്തിരിപ്പിൻ്റെയും പരകോടിയെ പ്രതിനിധീകരിക്കുന്നവയാണ് ഓർമാക്‌സ്.
Also Read :പ്രഭാസും 'ബുജ്ജിയും' റാമോജി ഫിലിം സിറ്റിയിലേക്ക്; കൽക്കി 2898 എഡി യുടെ പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടു