കേരളം

kerala

ETV Bharat / entertainment

ടർബോ മോഡ് ഓൺ ; അതിവേഗം വിറ്റഴിഞ്ഞത് ഒരു കോടി രൂപയുടെ ടിക്കറ്റുകൾ - TURBO MOVIE TICKET BOOKING - TURBO MOVIE TICKET BOOKING

പ്രീബുക്കിങ്ങിൽ ലോകമെമ്പാടും ഒരു കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. മമ്മൂട്ടിയുടെ മാസ് ആക്ഷൻ കോമഡി ചിത്രം 'ടർബോ' മെയ് 23 ന് തിയേറ്ററുകളില്‍

TURBO MOVIE  MEGA STAR MAMMOOTTY  മിഥുൻ മാനുവൽ തോമസ് വൈശാഖ് ചിത്രം  MAMMOOTTY NEW MOVIE
Turbo movie poster (Source : ETV Bharat Reporter)

By ETV Bharat Kerala Team

Published : May 17, 2024, 6:57 PM IST

Updated : May 18, 2024, 9:30 AM IST

മെഗാസ്‌റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ്ങിന് ആവേശകരമായ വരവേല്‍പ്പ്. ലോകമെമ്പാടും ചിത്രത്തിൻ്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. ഇതിനകം ലോകമെമ്പാടുമായി ഒരു കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു.

ചിത്രത്തിൻ്റെ റിലീസിനായി ഇനിയും ഒരാഴ്‌ച ബാക്കിയുള്ളപ്പോഴാണ് റെക്കോർഡ് വിൽപ്പന നടക്കുന്നത്. യുകെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിൻ്റെ തേരോട്ടം. ജർമ്മനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി. കേരളത്തിൽ തിയേറ്റർ ചാർട്ടിങ് നടക്കുന്നുണ്ട്. 300-ലധികം തിയേറ്ററുകളിൽ ടർബോ എത്തും.

2 മണിക്കൂർ 35 മിനിട്ടാണ് ചിത്രത്തിൻ്റെ ദൈർഘ്യം. ട്രെയിലർ വൻ ആവേശമാണ് ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും ജനിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിൻ്റേതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഈ മാസം മെയ് 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുഗു നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേഴ്‌സാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ'.

Read More :മാളികപ്പുറം ഇനി ഗുളികനൊപ്പം... 'ലൊക്കേഷന്‍ വല്ലാതെ ഭയപ്പെടുത്തി'; 'ഗു'വിലെ വിശേഷങ്ങള്‍ പങ്കിട്ട് ദേവനന്ദ

ഛായാഗ്രഹണം: വിഷ്‌ണു ശർമ്മ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്‌ടർ: ഫൊണിക്‌സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്‌ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & അഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: രാജേഷ് ആർ കൃഷ്‌ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്‌ണു സുഗതൻ, പിആർഒ: ശബരി.

Last Updated : May 18, 2024, 9:30 AM IST

ABOUT THE AUTHOR

...view details