ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തിലെ ഒരു മുൻനിര സാറ്റ്‌ലൈറ്റ് ടെലിവിഷനില്‍ സംപ്രേക്ഷണം ആരംഭിച്ച പരിപാടിയാണ് 'തരികിട'. മലയാള സിനിമയ്ക്ക് ഒരുപാട് കലാകാരന്‍മാരെയാണ് 'തരികിട' സമ്മാനിച്ചിട്ടുള്ളത്. മലയാളത്തില്‍ ഏറ്റവും പ്രശസ്‌തമായ പ്രാങ്ക് ഷോകളില്‍ ആദ്യ സീസണ്‍ ആയിരുന്നു 'തരികിട'. പിന്നീട് 'ഗുലുമാൽ' എന്ന പേരിൽ രണ്ടാം സീസണും എത്തിയിരുന്നു.
ഇപ്പോൾ 'ഓ മൈ ഗോഡ്' എന്ന പേരിൽ മൂന്നാം സീസൺ ഒരു പ്രമുഖ സാറ്റ്‌ലൈറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. മലയാളികളോട് പ്രാങ്ക് ഷോകളിലെ സൂപ്പർസ്‌റ്റാർ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, സാബു പ്ലാങ്കവിള.
Sabu Plankavila (ETV Bharat) കഴിഞ്ഞ 20 വർഷമായി സാബു ഈ പരിപാടിയുടെ ഭാഗമാണ്. 'ഓ മൈ ഗോഡി'ന്‍റെ നട്ടെല്ല് കൂടിയായ സാബു പ്ലാങ്കവിള തന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുന്നു. പൊതുവേദിയില്‍ തന്നെ കണ്ടാല്‍ ആളുകള്‍ക്ക് സംശയമാണെന്ന് സാബു പറയുന്നു.
"ഈ പരിപാടിയുടെ ആദ്യ സീസൺ മുതൽ ഒപ്പമുണ്ടായിരുന്നു. തരികിട ജനപ്രിയ പരിപാടി ആയിരുന്നത് കൊണ്ട് തന്നെ ഒരു 10 എപ്പിസോഡിന്‍റെ ടെലികാസ്‌റ്റ് കഴിയുമ്പോഴേക്കും ജനങ്ങൾ നമ്മളെ തിരിച്ചറിയാൻ തുടങ്ങും. പൊതുവേദിയിലൊക്കെ എന്നെ കാണുമ്പോൾ ജനങ്ങൾ സ്നേഹത്തോടെയും ആദരവോടെയുമല്ല നോക്കുന്നത്. എല്ലാവർക്കും എന്നെ കാണുമ്പോൾ സംശയമാണ്.
ഒരു ചായക്കടയിൽ പോയി ചായ ചോദിച്ചാൽ കിട്ടില്ല. ബസ്സിൽ കയറി ടിക്കറ്റ് ചോദിച്ചാൽ ടിക്കറ്റ് ലഭിക്കില്ല. ഓട്ടോറിക്ഷ ഓട്ടം വിളിച്ചാൽ വരില്ല. ബസ് സ്‌റ്റാൻഡിൽ നിന്നാൽ സംശയദൃഷ്‌ടിയോടെയുള്ള നോട്ടങ്ങൾ.. എന്‍റെ മുഖം കണ്ടാൽ പറ്റിക്കാൻ വേണ്ടി വന്നതാണെന്ന് ജനങ്ങൾ സംശയിച്ച് തുടങ്ങി. കഴിഞ്ഞ 20 വർഷമായി ജനങ്ങളുടെ ഈ സമീപനത്തിന് വലിയ വ്യത്യാസം ഒന്നും സംഭവിച്ചിട്ടില്ല."- സാബു പറഞ്ഞു.
ഓ മൈ ഗോഡ് ഷോയെ കുറിച്ചും പരാപാടി നാടകമല്ലേ എന്ന ആളുകളുടെ ചോദ്യങ്ങളെ കുറിച്ചും സാബു പ്രതികരിച്ചു. കൗമുദി ടിവിയിലാണ് 'ഓ മൈ ഗോഡ്' എന്ന പേരിൽ ഈ പ്രാങ്ക് ഷോ ടെലികാസ്‌റ്റ് ചെയ്യുന്നത്. ഏഴ് വർഷം മുമ്പാണ് 'ഓ മൈ ഗോഡ്' ആരംഭിക്കുന്നത്.
"ഓരോ അധ്യായവും ടെലികാസ്‌റ്റ് കഴിയുമ്പോൾ സ്ഥിരമായി കേൾക്കുന്ന ഒരു ചോദ്യമുണ്ട്. ഓ മൈ ഗോഡ് എന്ന പ്രാങ്ക് ഷോ അല്ലെങ്കിൽ തരികിട എന്ന പരിപാടി തികച്ചും ഒരു നാടകം അല്ലേ എന്ന്. 'നിങ്ങൾ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തി തിരക്കഥയുടെ അടിസ്ഥാനത്തിൽ ഷൂട്ട് ചെയ്യുന്ന ഒരു കള്ള പരിപാടിയാണ് ഇത്. നിങ്ങളെ കണ്ടാൽ എല്ലാവർക്കും തിരിച്ചറിയാമല്ലോ?' എന്നിങ്ങനെയാണ് ചോദ്യങ്ങള്‍.
ഈ പരിപാടിയുടെ ചരിത്രത്തിൽ ഒരു എപ്പിസോഡ് പോലും കൃത്രിമമായി സൃഷ്‌ടിച്ചെടുത്തിട്ടില്ല. ജനങ്ങളുടെ ചോദ്യം അടിസ്ഥാനം ഇല്ലാത്തതല്ല. എന്നെ കണ്ടാൽ മിക്ക്യവാറും തിരിച്ചറിയും. അല്ലെങ്കിൽ പരിപാടി തുടങ്ങുമ്പോൾ തന്നെ ഇതൊരു പ്രാങ്ക് ഷോ ആണെന്ന് പറ്റിക്കപ്പെടുന്ന ആൾക്ക് മനസ്സിലാകും. നാലോ അഞ്ചോ പേരെ പറ്റിക്കാൻ ശ്രമിക്കുമ്പോഴാണ് ഒരാൾ വലയിൽ വീഴുന്നത്.
വിജയിച്ച അധ്യായങ്ങൾ മാത്രമേ ജനങ്ങൾക്ക് മുന്നിൽ എത്താറുള്ളൂ. സാധാരണ ഒരു പരിപാടി പോലെ ക്യാമറ എടുത്ത് പെട്ടെന്ന് ഷൂട്ട് ചെയ്‌ത് ടെലികാസ്‌റ്റ് ചെയ്യാൻ സാധിക്കുന്ന ഒരു പരിപാടിയല്ല ഓ മൈ ഗോഡ് അല്ലെങ്കില്‍ തരികിട. മൂന്നോ നാലോ ദിവസം മിനക്കെട്ടാൽ മാത്രമാണ് ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യാൻ സാധിക്കുക."- സാബു പ്ലാങ്കവിള പറഞ്ഞു.
കയ്യാങ്കളിയിലേക്ക് എത്തിയ എപ്പിസോഡുകളെ കുറിച്ചും സാബു തുറന്നു പറഞ്ഞു. തിരുവനന്തപുരം അറബി വേഷത്തിൽ ഒരാളെ പറ്റിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ മറക്കാനാകാത്ത അനുഭവമാണ് സാബു പങ്കുവച്ചത്.
"ചില എപ്പിസോഡുകൾ കയ്യാങ്കളിയിലേക്കൊക്കെ ചെന്നെത്തുക സാധാരണമാണ്. പല എപ്പിസോഡുകളിലും നിങ്ങൾ കണ്ടിട്ടുണ്ടാകും ഞങ്ങൾക്കൊക്കെ ഇടി കിട്ടുന്നത്. ഇടികിട്ടി തുടങ്ങുമ്പോഴേ ഇതൊരു ടെലിവിഷൻ പരിപാടിയാണെന്ന് വെളിപ്പെടുത്തുമ്പോൾ പ്രശ്‌നം സോൾവാകും. എന്നാൽ പരിപാടിക്കിടെ നല്ല രീതിയിൽ ഇടികിട്ടിയ ഒരു സംഭവം ഒരിക്കലും മറക്കില്ല.
തിരുവനന്തപുരം വിഴിഞ്ഞം ഭാഗത്ത് അറബി വേഷത്തിൽ ഞങ്ങൾ ഒരാളെ പറ്റിക്കാനായി ചെന്നു നിന്നു. ക്യാമറ വളരെ ദൂരെ ഒളിപ്പിച്ചാണ് വച്ചിരിക്കുന്നത്. ഈ പരിപാടിയുടെ ഷൂട്ടിംഗ് നടക്കുന്നതിന് കൃത്യം ഒരാഴ്‌ച്ച മുമ്പ് പള്ളി വികാരിയുടെ വേഷത്തിൽ ഒരാൾ ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യഥാർത്ഥ സംഭവം അവിടെ നടന്നിരുന്നു.
ഈ സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ നാട്ടുകാരെല്ലാം ജാഗരൂകരായി നിൽക്കുന്ന സമയത്താണ് സംശയാസ്‌പദമായി രണ്ട് അറബികൾ റോഡിൽ നിൽക്കുന്നത്. ചാനലിന്‍റെ അണിയറ പ്രവർത്തകർ വളരെ ദൂരെയാണ് നിൽക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾക്ക് ചുറ്റും നാട്ടുകാർ വളഞ്ഞു. അറബി വേഷത്തിലുള്ളവർ മലയാളികളാണെന്ന് അറിഞ്ഞതോടെ ഇടി തുടങ്ങി. ചാനൽ സംഘം ഓടി അടുത്തെത്തുമ്പോഴേക്കും കിട്ടേണ്ടത് കിട്ടിയിരുന്നു."-സാബു പറഞ്ഞു.
തിരുമല ചന്ദ്രൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർക്കൊപ്പമാണ് കലാജീവിതം ആരംഭിക്കുന്നത്. പലപ്പോഴും ഞങ്ങൾ വേദിയിൽ സ്‌കിറ്റുകൾ അവതരിപ്പിക്കുമ്പോൾ ദൗത്യം മറന്ന് ചിരിച്ചു പോകാറുണ്ട്. ആ ചിരിയടക്കി പരിപാടി പൊളിയാതെ ശ്രദ്ധിക്കുന്നതിൽ വലിയ മിടുക്ക് ഞങ്ങൾക്കുണ്ടായിരുന്നു. സുരാജ് മലയാള സിനിമയുടെ അഭിവാജ്യ ഘടകമാകുമെന്ന് അക്കാലത്ത് തന്നെ ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ നിരവധി മികച്ച കലാകാരന്‍മാര്‍ അവസരങ്ങൾ ലഭിക്കാതെ ഇപ്പോഴും കഷ്‌ടപ്പെടുന്നുണ്ട്.
Also Read: പൊട്ടിച്ചിരിപ്പിച്ച് സുരാജും സംഘവും, അടി ഇടി പൊടി പൂരമായി മുറ