തിരുവനന്തപുരം: ആത്മകഥ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇപി ജയരാജൻ. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നും ഇപിയുടെ പരാതിയിൽ പറയുന്നു. ആത്മകഥ ഇതുവരെ എഴുതി തീരുകയോ പ്രസിദ്ധീകരിക്കുന്നതിനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരെഞ്ഞെടുപ്പ് ദിവസം തന്നെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ തന്നെ പുറത്തുവന്ന ആത്മകഥ വിവാദം സിപിഎമ്മിനെയും സർക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ താൻ നേരിട്ട പ്രയാസം പാർട്ടി മനസിലാക്കിയില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ആത്മകഥയിൽ വിമർശനമുണ്ട്. പാലക്കാട് ഇടത് സ്ഥാനാർഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ട്. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻ്റേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. അതേസമയം ഡിസി ബുക്‌സ് മാധ്യമങ്ങളിൽ വന്ന ഉള്ളടക്കം ഇതുവരെ നിഷേധിച്ചിട്ടില്ല.
Also Read: ഇപി ജയരാജന്‍റെ 'ആത്മകഥ വിവാദം'; ജയരാജനെ പിന്തുണച്ച് എംവി ഗോവിന്ദൻ