മുന്‍ പരിചയവുമൊന്നുമില്ലാത്ത ആളുകളോടൊപ്പം ഒരു വീട്ടില്‍ ദിവസങ്ങളോളം കഴിയുകയെന്നത് അല്‌പം ശ്രമകരമായ കാര്യമാണെങ്കിലും അതിനൊപ്പം ചില ടാസ്‌കുകളും ഗെയിമുകളൊക്കെ ഉണ്ടെങ്കില്‍ അത് പൊളിക്കുമല്ലേ. മാത്രമല്ല അതിന് നേതൃത്വം നല്‍കുന്നത് ലെജന്‍ഡായ ഒരു താരം കൂടിയാണെങ്കിലോ അപ്പോള്‍ അതിലേറെ രസകരമായിരിക്കും. ഈ ഗെയിമിലൂടെയും ടാസ്‌കിലൂടെയുമൊക്കെ മുന്നേറി ഒടുവില്‍ ഇതില്‍ ഒരു വിജയിയുണ്ടാവും. അതാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ. നിലവിൽ ഹിന്ദി, മറാത്തി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിൽ ഷോ നടക്കുന്നുണ്ട്.
ഓരോ മേഖലയിലും മുന്‍നിര താരങ്ങള്‍ തന്നെയാണ് ഷോയുടെ അവതാരകനായി എത്തുന്നത്. മലയാളത്തില്‍ അത് മോഹന്‍ലാല്‍ ആണ്. കഴിഞ്ഞ ആറ് സീസണുകളിലും മോഹൻലാൽ തന്നെയായിരുന്നു മലയാളം ബിഗ് ബോസിലെ അവതാരകൻ. ഇനി വരാനിരിക്കുന്നത് ഏഴാമത്തെ സീസൺ ആണ്. എന്നാല്‍ ഷോ എന്ന് തുടങ്ങും എന്ന കാര്യത്തിൽ തീരുമാനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. അതേസമയം മോഹൻലാൽ പുതിയ സീസണിൽ അവതാരകനായി ഉണ്ടാകില്ലെന്ന തരത്തിൽ ചർച്ചകൾ നടക്കുകയാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും