കേരളം

kerala

ETV Bharat / entertainment

ആരാധകർക്കിടയിലെ ചർച്ചാവിഷയമായി നയൻതാരയുടെ പോസ്‌റ്റുകൾ ; താരം വിഘ്നേഷ് ശിവനെ അൺഫോളോ ചെയ്‌തു - ലേഡി സൂപ്പർസ്‌റ്റാർ നയൻതാര

ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ വിഘ്നേഷ് ശിവനെ ഇൻസ്‌റ്റഗ്രാമിൽ അൺഫോളോ ചെയ്‌ത് നയൻതാര. ആരാധകർക്കിടയില്‍ ചർച്ചാവിഷയമായി താരത്തിന്‍റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറികൾ.

Nayanthara Unfollows Vignesh Shivan  Instagram posts of nayanthara  ലേഡി സൂപ്പർസ്‌റ്റാർ നയൻതാര  Vignesh Shivan
Nayanthara Unfollows Vignesh Shivan On Instagram

By ETV Bharat Kerala Team

Published : Mar 2, 2024, 3:53 PM IST

ഹൈദരാബാദ് : ദക്ഷിണേന്ത്യൻ സിനിമയിലെ വൈവിധ്യമാർന്ന പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ആരാധകരിൽ നിന്ന് വളരെയധികം സ്നേഹവും ആദരവും നേടുകയും ചെയ്യുന്ന നടിയാണ് നയൻതാര. ഏത് വേഷവും പ്രയാസം കൂടാതെ ചെയ്യുന്ന നടിയാണ് അവര്‍. അതുതന്നെയാണ് അവർക്ക് ലേഡി സൂപ്പർ സ്‌റ്റാർ എന്ന പദവി നേടിക്കൊടുത്തതും.

താരത്തിന്‍റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറികളാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാവിഷയം. നയൻതാര തന്‍റെ ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ വിഘ്നേഷ് ശിവനെ ഇൻസ്‌റ്റഗ്രാമിൽ അൺഫോളോ ചെയ്‌തതായി റെഡ്ഡിറ്റിൽ റിപ്പോർട്ടുകൾ ഉയർന്നതെല്ലാം ആരാധകർക്കിടയില്‍ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. മാത്രമല്ല അടുത്തിടെ നടി അവരുടെ ഇൻസ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌ത സ്‌റ്റോറിയും ഇവർ തമ്മിലുള്ള ബന്ധത്തിന്‍റെ അവസ്ഥയെ കുറിച്ച് ഊഹിക്കാൻ ആരാധകരെ പ്രേരിപ്പിച്ചു.

' ''എനിക്ക് ഇത് കിട്ടി'' എന്ന് കണ്ണീരോട് കൂടിയും അവൾ പറയും എന്നതായിരുന്നു' ("She's gonna forever say 'I got this' even with tears in her eyes") നയൻതാര പങ്കുവെച്ച സ്‌റ്റോറി. ഈ സ്‌റ്റോറി കണ്ട് ആരാധകർ ഇവർ തമ്മിലുള്ള ബന്ധത്തിന് എന്താണ് സംഭവിച്ചത്, എന്നതിനെ കുറിച്ച് പല ഊഹങ്ങളും പങ്കുവെച്ചു. ഓൺലൈൻ ഊഹാപോഹങ്ങൾക്കിടയിലും നയൻതാരയുടെ ഇൻസ്‌റ്റഗ്രാം പ്രൊഫൈലിൽ ഇപ്പോഴും അവരുടെയും വിഘ്‌നേഷിന്‍റെയും ചിത്രങ്ങൾ ഉണ്ട്. കഴിഞ്ഞ ആഴ്‌ച, പ്രതീക് കുഹാദിന്‍റെ ഖോ ഗയേ ഹം കഹാൻ എന്ന ഗാനത്തോടൊപ്പം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സ്‌നാപ്പ്‌ഷോട്ട് അവർ ഒരുമിച്ച് പങ്കിട്ടിരുന്നു.

നയൻതാര പിന്നീട് ഡിലീറ്റ് ചെയ്‌ത ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയുടെ സ്‌ക്രീൻഷോട്ടും റെഡ്ഡിറ്റ് ഉപയോക്താക്കൾ പങ്കിട്ടിരുന്നു. 'ജോലി ചെയ്യുമ്പോഴുള്ള ഞാനും, പുറത്ത് പോകുമ്പോഴുള്ള ഞാനും, വീട്ടില്‍ ഉള്ള ഞാനും മൂന്ന് വ്യത്യസ്‌ത ആളുകളാണ്. ഞങ്ങൾ കാഴ്‌ചയില്‍ പോലും ഒരുപോലെ അല്ല' ("The work me, outside me and home me are three different people. We don't even look the same") എന്നതായിരുന്നു നയൻതാര പങ്കുവെച്ച മറ്റൊരു സ്‌റ്റോറി. എന്നാല്‍ സ്‌റ്റോറി പോസ്‌റ്റ് ചെയ്‌ത് കുറച്ച് സമയം കഴിഞ്ഞപ്പോൾ അവർ തന്നെ അത് ഡിലീറ്റ് ചെയ്‌തിരുന്നു.

നേരത്തെ വാലൻ്റൈൻസ് ദിനത്തിൽ നയൻതാര വിഘ്നേഷിനോടുള്ള സ്നേഹം ഹൃദയസ്‌പർശിയായ ഒരു പോസ്‌റ്റിലൂടെ പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ പതിറ്റാണ്ടുകൾ നീണ്ട ബന്ധം ആഘോഷിച്ചു എന്ന് പറഞ്ഞ് അവരുടെ ചിത്രം പോസ്‌റ്റ് ചെയ്‌തിരുന്നു. രജനികാന്തും ഷാരൂഖ് ഖാനും തുടങ്ങിയ വ്യവസായ പ്രമുഖരും പങ്കെടുത്ത അവരുടെ വിവാഹം കഴിഞ്ഞ വർഷം മഹാബലിപുരത്ത് ഒരു സ്വകാര്യ ചടങ്ങായി ആണ് ആഘോഷിച്ചത്.

ജവാൻ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്കുള്ള നയൻതാരയുടെ അരങ്ങേറ്റം. ആഗോളതലത്തിൽ 1000 കോടിയിലധികമാണ് ചിത്രം നേടിയത്. കഴിഞ്ഞ മാസം ദാദാസാഹിബ് ഫാൽക്കെ ഇന്‍റർനാഷണൽ ഫിലിം ഫെസ്‌റ്റിവൽ അവാർഡ് 2024ൽ ജവാനിലെ അഭിനയത്തിന് നയൻതാര മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു.

ALSO READ : ആനന്ദ് അംബാനി രാധിക വിവാഹം; ആഘോഷം കളറാക്കാന്‍ പോപ്പ് ഗായിക റിഹാന, പ്രതിഫലം 52 കോടി

ABOUT THE AUTHOR

...view details