കേരളം

kerala

ETV Bharat / entertainment

കരീന കപൂറല്ല; യഷിന്‍റെ 'ടോക്‌സി'ക്കിൽ നായിക നയൻതാരയെന്ന് റിപ്പോർട്ടുകൾ - Nayanthara in Toxic - NAYANTHARA IN TOXIC

ടോക്‌സികിൽ യഷിനൊപ്പമുള്ള വേഷം നയൻതാര ചെയ്‌തേക്കും. സംവിധായിക ഗീതു മോഹൻദാസ് നയൻതാരയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ..

YASH STARRER TOXIC MOVIE  GEETHU MOHANDAS WITH YASH  GEETHU MOHANDAS DIRECTORIAL TOXIC
TOXIC (SOURCE: IANS)

By ETV Bharat Kerala Team

Published : May 4, 2024, 4:32 PM IST

'കെജിഎഫ്' താരം യഷിന്‍റെ വരാനിരിക്കുന്ന ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്‌സ്' ദക്ഷിണേന്ത്യയിൽ തരംഗമായിരിക്കുകയാണ്. സിനിമയുടെ പ്രഖ്യാപനം മുതൽ ആരാധകർ ഏറെ ആവേശത്തിലാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റിനായും പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

'ടോക്‌സികി'ലെ നായികയുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. തുടക്കത്തിൽ, കരീന കപൂർ യഷിനൊപ്പം അഭിനയിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഡേറ്റ് പ്രശ്‌നങ്ങൾ മൂലം കരീന കപൂറിന് ഈ ഓഫർ നിരസിക്കേണ്ടി വന്നെന്നാണ്. ഈ വേഷം നയൻതാര ചെയ്‌തേക്കുമെന്നാണ് ഇപ്പോൾ സംസാരം.

നയൻതാരയുമായി സംവിധായിക ഗീതു മോഹൻദാസ് ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചർച്ചകൾ സുഗമമായാൽ നയൻതാര ഉടൻ 'ടോക്‌സി'ക്കിന്‍റെ ഭാഗമാകും. അതേസമയം ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

2025 ഏപ്രിൽ 10-ന് റിലീസ് നിശ്ചയിച്ച 'ടോക്‌സികി'ന്‍റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ഈ ചിത്രം വെങ്കട്ട് കെ നാരായണയുടെ കെവിഎൻ പ്രൊഡക്ഷൻസിന്‍റെയും യാഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്‍റെയുംബാനറിലാണ് ഒരുങ്ങുന്നത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ തന്നെ ഒട്ടേറെ പ്രഗത്ഭരായ താരങ്ങളും ഈ സിനിമയുടെ അണിയറയിലുണ്ട്.

ഗോവയിലെ ഒരു മയക്കുമരുന്ന് സംഘത്തെ കേന്ദ്രീകരിച്ചുള്ളതാണ് 'ടോക്‌സിക്' എന്നാണ് സൂചന. 'കെജിഎഫ് ചാപ്‌റ്റർ 2' എന്ന എപ്പിക് ചിത്രത്തിന്‍റെ വമ്പൻ വിജയത്തിന് ശേഷമാണ് യഷ് 'ടോക്‌സികു'മായി എത്തുന്നത്. ഗ്യാങ്സ്‌റ്റർ ആക്ഷൻ ത്രില്ലർ ചിത്രമായി ഒരുക്കുന്ന 'ടോക്‌സികി'ൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ അതിഥി വേഷം ചെയ്യാനായി അണിയറ പ്രവർത്തകർ സമീപിച്ചിരുന്നെന്ന അഭ്യൂഹങ്ങളും നേരത്തെ പടർന്നിരുന്നു.

ഇതാദ്യമായാണ് ഗീതു മോഹൻദാസ് യഷുമായി കൈകോർക്കുന്നത്. സംവിധായികയെന്ന നിലയിൽ ഗീതു മോഹൻദാസിന്‍റെ കന്നഡ ചലച്ചിത്ര വ്യവസായത്തിലേക്കുളള ആദ്യ ചുവടുവെപ്പ് കൂടിയാണ് 'ടോക്‌സിക്'. വൻ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

Also Read:മലയാളത്തിൽ ആദ്യമായി വില്ലന് സ്‌പിൻ ഓഫ് സിനിമ; "മാർക്കോ" ചിത്രീകരണം ആരംഭിച്ചു

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ