ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് 75 വർഷം പിന്നിട്ടതിന്‍റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഭരണഘടന ദിനത്തില്‍ സംവിധാൻ സദനിലെ ചരിത്രപരമായ സെൻട്രൽ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ത്യയുടെ ജനാധിപത്യ ധാർമ്മികത രൂപപ്പെടുത്തുന്നതിൽ ഭരണഘടനയുടെ ശാശ്വതമായ പ്രാധാന്യം രാഷ്‌ട്രപതി തന്‍റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി, സംസ്‌കൃതത്തിലും മൈഥിലിയിലും വിവർത്തനം ചെയ്‌ത ഭരണഘടനയുടെ പതിപ്പുകൾ രാഷ്‌ട്രപതി പുറത്തിറക്കി. കൂടാതെ, ഒരു സ്‌മാരക നാണയവും ഒരു തപാൽ സ്റ്റാമ്പും രാഷ്‌ട്രപതി അനാച്ഛാദനം ചെയ്തിട്ടുണ്ട്.
മാർഗനിർദേശ തത്വങ്ങൾ ഊന്നിപ്പറയുന്നതിനായി രാഷ്‌ട്രപതിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം സംയുക്ത സമ്മേളനത്തില്‍ വായിക്കുകയും ചെയ്‌തു. ഡോ. ബിആർ അംബേദ്‌കറുടെ നേതൃത്വത്തിൽ, 1949 നവംബർ 26 ന് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുകയും 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വരികയും ചെയ്‌തു.
सभी देशवासियों को भारतीय संविधान की 75वीं वर्षगांठ के पावन अवसर पर संविधान दिवस की बहुत-बहुत शुभकामनाएं।#75YearsOfConstitution pic.twitter.com/pa5MVHO6Cu
— Narendra Modi (@narendramodi) November 26, 2024
ഇന്ത്യയുടെ ജനാധിപത്യ, മതേതര, സമത്വ ചട്ടക്കൂടിനെ നിർവചിക്കുന്ന അടിസ്ഥാന രേഖയായാണ് ഭരണഘടന പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാ ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ പോസ്റ്റിട്ടിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ് സിങ്ങും ജനങ്ങൾക്ക് ഭരണഘടനാ ദിന ആശംസകൾ നേരുകയും ബിആർ അംബദ്‌കറിന് ആദരവര്‍പ്പിക്കുകയും ചെയ്‌തു.
सभी भारतवासियों को ‘संविधान दिवस’ की हार्दिक शुभकामनाएं। भारतीय संविधान ने एक नये भारत के निर्माण की आधारशिला रखी है। आज हमारा देश एक विकसित, सशक्त और स्वाभिमानी भारत के निर्माण के मज़बूत संकल्प के साथ आगे बढ़ रहा है। #75YearsOfConstitution
— Rajnath Singh (@rajnathsingh) November 26, 2024
‘संविधान दिवस’ के इस पवित्र अवसर पर…
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഈ അവസരത്തിൽ എല്ലാ ഇന്ത്യക്കാർക്കും ആശംസകൾ നേരുകയും ഭരണഘടനയുടെ ധാർമ്മികത സംരക്ഷിക്കാൻ പൗരന്മാരോട് അഭ്യർത്ഥിക്കുകയും ചെയ്‌തിട്ടുണ്ട്.
ALSO READ: ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം: ഭരണഘടനയിലെ മലയാളി സാന്നിധ്യങ്ങളെ അറിയാം
The 75th year of adoption of the Constitution has begun today. I extend my warmest wishes to all Indians on this historic occasion.
— Mallikarjun Kharge (@kharge) November 26, 2024
The Constitution of India, painstakingly and carefully drafted by our foremothers and forefathers is the lifeblood of our nation. It guarantees us… pic.twitter.com/KaUOhW5Aty
"നമ്മുടെ പൂർവികര്‍ വളരെ കഷ്‌ടപ്പെട്ട് ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്‍റെ ജീവവായുവാണ്. അത് നമുക്ക് സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ അവകാശങ്ങൾ ഉറപ്പുനൽകുന്നു. ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്കാക്കി മാറ്റുന്നതാണ് നമ്മുടെ ഭരണഘടന. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ വെറും ആദർശങ്ങളോ ആശയങ്ങളോ മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ ജീവിത രീതിയാണിത്" - ഖാര്‍ഗെ കുറിച്ചു.