കേരളം

kerala

ETV Bharat / entertainment

വെറും മൂന്ന് സെക്കന്‍റ് വീഡിയോ, എന്തിനാണ് ഇത്രയും പക; ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര - NAYANTHARA OPEN LETTER TO DANUSH

സിനിമയില്‍ കാണുന്ന നിഷ്‌കളങ്ക മുഖമല്ല ജീവിതത്തില്‍ ധനുഷിനെന്ന് നയന്‍താര.

NAYANTHARA DOCUMENTARY  NANUM RAUDI THAN MOVIE CLIPS  ധനുഷിനെതിരെ നയന്‍താര  നയന്‍താര നാനുറൗഡി താന്‍ സിനിമ
ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര (ETV Bharat)

By ETV Bharat Entertainment Team

Published : Nov 16, 2024, 1:57 PM IST

നടനും നിര്‍മാതാവും സംവിധായകനുമായ ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര. ആരാധകര്‍ക്ക് മുന്നില്‍ കാണിക്കുന്ന നിഷ്‌കളങ്ക മുഖമല്ല യഥാര്‍ത്ഥത്തില്‍ ധനുഷിനുള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയന്‍താര വിമര്‍ശിച്ചു. നെറ്റ്ഫ്ലിക്‌സില്‍ റിലീസ് ചെയ്യാനിരിക്കുന്ന നയന്‍താര -വിഘ്നേഷ് ശിവന്‍ വിവാഹ വീഡിയോ ഡോക്യുമെന്‍ററിയുടെ ട്രെയിലറില്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ചില ബി ടി എസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ച് ധനുഷ് നയന്‍താരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചതിന് പിന്നാലെയാണ് നയന്‍താരയുടെ വിമര്‍ശനം. നയന്‍താര തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പങ്കുവച്ച തുറന്ന കത്തിലൂടെയാണ് രൂക്ഷമായ ഭാഷയില്‍ ധനുഷിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

നയന്‍താരയെ നായികയാക്കി വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്‌ത നാനും റൗഡി താന്‍ എന്ന ചിത്രം നിര്‍മിച്ചത് ധനുഷ് ആയിരുന്നു. സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. അതുകൊണ്ട് തന്നെ വിവാഹ ഡോക്യുമെന്‍ററിയില്‍ ആ സിനിമയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനം ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍മാണ കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല.രണ്ടുവര്‍ഷം വരെ കാത്തിരുന്നു. മാത്രവുമല്ല ഈ ആവശ്യം പരിഗണിക്കുന്നത് വൈകിക്കുകയും ചെയ്‌തു.

ഒടുവില്‍ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ നാനു റൗഡി താന്‍ സിനിമയുടെ ബി ടി എസ് ദൃശ്യങ്ങള്‍ ട്രെയിലറില്‍ ഉപയോഗിച്ചത് പകര്‍പ്പ് അവകാശ ലംഘനമാണെന്ന് ചൂണ്ടികാണിച്ച് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. അതേസമയം ഇന്‍റര്‍നെറ്റില്‍ ഇതിനോടകം പ്രചരിച്ച രംഗങ്ങളാണ് ട്രെയിലറില്‍ ഉപയോഗിച്ചതെന്നാണ് നയന്‍താര പറയുന്നത്. മൂന്ന് സെക്കന്‍റ് ദൃശ്യങ്ങള്‍ക്കാണ് 10 കോടി ധനുഷ് ആവശ്യപ്പെട്ടത്.

നയന്‍താരയുടെ കത്തിലെ ചില ഭാഗങ്ങള്‍

സിനിമയിലെ നിരവധി തെറ്റായ കാര്യങ്ങള്‍ ശരിയാക്കാന്‍ വേണ്ടിയുള്ള തുറന്ന കത്താണിത്.

നിങ്ങളുടെ അച്ഛന്‍റെയും മികച്ച സംവിധായകനായ സഹോദരന്‍റെയും പിന്തുണയും അനുഗ്രഹവുമുള്ള താങ്കളപ്പോലെയുള്ള നല്ല നടന്‍, ഇത് വായിച്ച് മനസിലാക്കേണ്ടതുണ്ട്.എന്നെപ്പോലെയുള്ള ആളുകള്‍ക്ക് സിനിമ നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഈ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത സ്വയം ഉണ്ടാക്കിയെടുത്തതാണ് ഈ നേട്ടം. ഞാന്‍ വഹിക്കുന്ന സ്ഥാനത്തേക്ക് എത്തിപ്പെടാന്‍ ഏറെ കഷ്‌ട്ടപ്പെടേണ്ടി വന്ന ഒരാളാണ് . എന്നെ അറിയാവുന്നവരെ സംബന്ധിച്ച് ഇത് ഒരു രഹസ്യമല്ല.

എന്‍റെ നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്‍ററിയുടെ റിലീസിനായി ഞാന്‍ മാത്രമല്ല നിരവധി ആരാധകരും അഭ്യുദയകാംക്ഷികളും ഏറെ കാത്തിരിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് നേരിട്ട എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന്‍ എന്‍റെ സഹപ്രവര്‍ത്തകരുടെയും സിനിമാ സുഹൃത്തുക്കളുയെും മുഴുവന്‍ അംഗങ്ങളുമുണ്ടായിരുന്നു.

സിനിമയ്ക്കെതിരെ എന്നോടും എന്‍റെ പങ്കാളിയോടും നിങ്ങള്‍ തീര്‍ക്കുന്ന പ്രതികാരം ഞങ്ങളെ മാത്രല്ല ഞങ്ങളുടെ ജീവിതത്തെയും പ്രണയത്തെയും വിവാഹത്തേയും കുറിച്ചുള്ള ഈ നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്‍ററിക്കായി പ്രവര്‍ത്തിച്ച സമയം ചെലവഴിച്ച ആളുകളെയാണ് ബാധിക്കുന്നത്. എന്‍റെ അഭ്യുദയകാംക്ഷികളുടെ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളില്‍ നിന്നുള്ള ഓര്‍മകളുമുണ്ട്. എന്നാല്‍ ഏറ്റവും സവിശേഷമായ നാനും റൗഡി താന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നയന്‍താര കുറിച്ചു.

ഞങ്ങളുടെ നെറ്റ്ഫ്ലിക്സ് ഡോക്യമെന്‍ററി റിലീസിന് നിങ്ങളുടെ എന്‍ ഒ സി കിട്ടാനായി കാത്തിരുന്ന നീണ്ട രണ്ട് വര്‍ഷത്തിന് ശേഷം നിങ്ങള്‍ അത് അനുമതിക്കാന്‍ വിസമ്മതിച്ചതിനാല്‍ നിലവിലെ പതിപ്പ് ഉപേക്ഷിക്കാനും വീണ്ടും എഡിറ്റ് ചെയ്യാനും പരിഹരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. നാനും റൗഡി താനിലെ പാട്ടുകളോ ദൃശ്യങ്ങളോ കട്ടുകളോ ഫോട്ടോഗ്രാഫുകളോ ഉപയോഗിക്കാന്‍ ഒന്നിലധികം തവണ അഭ്യര്‍ത്ഥിച്ചിട്ടും നിങ്ങള്‍ അനുവദിച്ചില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നാനും റൗഡി താന്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ ഞങ്ങളെ സംബന്ധിച്ച് ഏറെ വിലമതിക്കുന്നതാണ്. കാരണം ആ വരികള്‍ വന്നത് യഥാര്‍ത്ഥ വികാരങ്ങളില്‍ നിന്നാണ്. ഞങ്ങളുടെ ഡോക്യുമെന്‍ററിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഇതിലും മികച്ച പാട്ടുകള്‍ ഇല്ലെന്നറിഞ്ഞതുകൊണ്ട് തന്നെ നിങ്ങളിതിന് വിസമ്മതിച്ചപ്പോള്‍ എന്‍റെ ഹൃദയം തകര്‍ന്നു.

ബിസിനസ് നിര്‍ബന്ധങ്ങളോ പണമോ സംബന്ധമായ പ്രശ്നങ്ങളാണെങ്കില്‍ മനസിലാക്കാവുന്നതാണ്. എന്നാല്‍ ഞങ്ങളോടുള്ള വ്യക്തിപരമായ വിരോധം തീര്‍ക്കാനായിരുന്നു താങ്കളുടെ ആ തീരുമാനം. നിങ്ങള്‍ ഇത്രയും കാലം മനപ്പൂര്‍വ്വം മൗനം പാലിക്കുകയായിരുന്നു എന്നറിയുന്നത് വേദനാജനകമാണ്.

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ അതിന് ശേഷം ലഭിച്ച നിങ്ങളുടെ വക്കീല്‍ നോട്ടീസ് അതിലും ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങളുടെ സ്വകാര്യ ഉപകരങ്ങളില്‍ ചിത്രീകരിച്ച വെറും മൂന്ന് സെക്കന്‍റ് വീഡിയോകളുടെ ഉപയോഗത്തെ നിങ്ങള്‍ ചോദ്യം ചെയ്ത് നിങ്ങള്‍ എനിക്ക് 10 കോടി നഷ്‌ടപരിഹാരം ചോദിച്ചു.

കേവലം മൂന്ന് സെക്കന്‍റിന് നഷ്ടപരിഹാരമായി കോടികള്‍. ഇത് വളരെ മോശമായി പോയി. ഇത് നിങ്ങളുടെ സ്വഭാവത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഓഡിയോ ലോഞ്ചുകളില്‍ ചിത്രീകരിക്കപ്പെടുന്ന നിങ്ങളുടെ പകുതിയെങ്കിലും നന്മ നിങ്ങള്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ നിങ്ങള്‍ പ്രസംഗിക്കുന്നത് നിങ്ങള്‍ ചെയ്യുന്നില്ല. കുറഞ്ഞത് എന്‍റെയും എന്‍റെ പങ്കാളിയുടെയും കാര്യത്തില്‍.

നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ മോശം സമീപനമാണ് ധനുഷിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാല്‍ ധനുഷിന്‍റെ കണക്കുകൂട്ടലുകള്‍ക്ക് വിപരീതമായി ചിത്രം വന്‍ വിജയമായിരുന്നു. ധനുഷിന്‍റെ പ്രൊഡക്ഷന്‍ കമ്പനിക്ക് ലാഭം ഉണ്ടായെങ്കിലും ധനുഷിന്‍ അതില്‍ ഒട്ടും സന്തോഷമുണ്ടായിരുന്നില്ല. നയന്‍താര കുറിച്ചു. ധനുഷിന്‍റെ പകപോക്കലാണ് ഇതെന്നാണ് നയന്‍താര പറയുന്നത്.

നയന്‍താരയുടെ ഈ കത്തിന് പിന്തുണയുമായി നിരവധി താരങ്ങളാണ് രംഗത്ത് എത്തിയിട്ടുള്ളത്. പാര്‍വതി തിരുവോത്ത്, നസ്രിയ എന്നിവര്‍ ഈ പോസ്‌റ്റിന് താഴെ ലൈക്ക് ചെയ്‌തിട്ടുണ്ട്.

Also Read:ആ നോട്ടം! തന്‍റെയുള്ളില്‍ വിക്കിയോട് പ്രണയം മൊട്ടിട്ട നിമിഷത്തെ കുറിച്ച് നയന്‍താര

ABOUT THE AUTHOR

...view details