സ്റ്റീഫന്‍ നെടുമ്പള്ളിയെ വീണ്ടും ബിഗ് സ്ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'എല്‍ 2 എമ്പുരാന്' വാനോളം പ്രതീക്ഷയും ഉയര്‍ത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഓരോ അപ്‌ഡേഷന്‍ വരുമ്പോഴും പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് സംഗീത സംവിധായകന്‍ ദീപക് ദേവ് പഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സ്‌പോട്ട് എഡിറ്റ് ചെയ്‌ത മെറ്റീരിയലുകള്‍ പോലും അവസാന കട്ട് ആണെന്ന് ആളുകള്‍ വിശ്വസിച്ച് പോകുമെന്നാണ് ദീപക് ദേവ് പറഞ്ഞത്.
പല സിനിമകളിലുമുള്ള കാര്‍ അപകടങ്ങളൊക്കെ പോലെയുള്ള വലിയ സ്‌റ്റണ്ട് രംഗങ്ങള്‍ സിജിഐയെ ആശ്രയിക്കാറുണ്ട്. സിജി ഐ ഉപയോഗിച്ച് വണ്ടി പൊളിക്കാം എന്ന് നമ്മള്‍ കരുതുന്ന ഇടങ്ങളില്‍ ഒറിജിനലായി വണ്ടികള്‍ പൊളിച്ചിരിക്കുകയാണ്. കേവലം ഒരു വിഷ്വല്‍ ട്രീറ്റ് എന്നതിലുപരിയായി ചിത്രം പ്രതീക്ഷയ്ക്ക് അപ്പുറമായിരിക്കുമെന്നാണ് ദീപക് ദേവ് പറയുന്നത്. സ്‌പോട്ട് എഡിറ്റ് ചെയ്‌ത മെറ്റീരിയലിന്‍റെ കളര്‍ ഗ്രേഡിങ് പോലും അത്ഭുതപ്പെടുത്തുന്നതാണ്. ഇത് പൂര്‍ത്തിയായ ഫൂട്ടേജ് പോലെയാണ് തോന്നുന്നത്. . ആ പതിപ്പ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. അതിന് മേലെ മ്യൂസിക്കും ചെയ്‌ത് ഇതാണ് ഫൈനല്‍ സിനിമ എന്നുപറഞ്ഞാല്‍ ആരും വിശ്വസിക്കും. അത്രയും പെര്‍ഫക്‌ട് ആണ്. ദീപക് ദേവ് പറഞ്ഞു
ഗ്രാഫിക്‌സ് ആണെന്ന് വിചാരിക്കുന്ന രംഗങ്ങള്‍ പോലും ഒറിജനലായിട്ടാണ് ഷൂട്ട് ചെയ്‌തിരിക്കുന്നത്. എപ്പോഴെങ്കിലും അതിന് റീ ടേക്ക് ചെയ്യേണ്ടി വന്നാലോ എന്ന് പൃഥ്വിയോട് ചോദിച്ചിട്ടുണ്ട്. അത് വേണ്ടി വരില്ലെന്നും അത്രമാത്രം റിഹേഴ്‌സല്‍ ചെയ്‌തിട്ടാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നുമാണ് പൃഥ്വി പറഞ്ഞത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും