കേരളം

kerala

ETV Bharat / entertainment

'മുറിജിനല്‍സു'മായി മുഹ്‌സിന്‍ പരാരിയും സംഘവും, സിത്താരയുടെ 'ജിലേബി' ആദ്യ പാട്ട് - MuRiginals first single Jilebi out - MURIGINALS FIRST SINGLE JILEBI OUT

വിവിധ കലാകാരന്മാര്‍ അണിനിരക്കുന്ന, വിവിധ ജോണറുകളിലായുള്ള പാട്ടുകളടങ്ങുന്ന ആൽബം. സ്വതന്ത്ര സംഗീതത്തിനായി ഇത്തരത്തില്‍ ഒരു കൂട്ടായ്‌മ മലയാളത്തിൽ ഇതാദ്യം.

MURIGINALS by MUHSIN PARARI MU RI  JILEBI SUNG BY SITHARA KRISHNAKUMAR  JILEBI BY MURIGINALS  MURIGINALS SONGS
JILEBI

By ETV Bharat Kerala Team

Published : Apr 1, 2024, 5:53 PM IST

ലയാളത്തില്‍ സ്വതന്ത്ര ഗാനരംഗത്ത് പുതിയ വഴി തെളിച്ച് സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുഹ്‌സിന്‍ പരാരിയും സംഘവും. 'മുറിജിനല്‍സ്' എന്ന പേരില്‍ വിവിധ കലാകാരന്മാര്‍ക്കൊപ്പം ചേർന്ന് വിവിധ ജോണറുകളിലായുള്ള ആൽബവുമായാണ് മു.രി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന മുഹ്‌സിന്‍ പരാരി എത്തുന്നത്. ഈ ആല്‍ബത്തിന്‍റെ ആദ്യ വോള്യത്തില്‍ നിന്നുള്ള ആദ്യ ഗാനം പുറത്തിറങ്ങി.

സിതാര കൃഷ്‌ണകുമാറാണ് 'ജിലേബി' എന്ന് പേരിട്ടിരിക്കുന്ന ഗാനം കമ്പോസ് ചെയ്‌തതും ആലപിച്ചതും. മുഹ്‌സിന്‍ പരാരിയുടേതാണ് വരികൾ. ഇല്ലുസ്‌ട്രേഷനിലും അനിമേഷനിലും ഒരുക്കിയ മനോഹര ദൃശ്യങ്ങളാണ് ഈ ഗാനം പശ്ചാത്തലമാക്കുന്നത്. നേഹ അയ്യൂബാണ് ഇതിന് പിന്നിൽ.

സിത്താരയുടെ ശബ്‌ദത്തിൽ 'ജിലേബി'

അതേസമയം മലയാളത്തില്‍ ആദ്യമായിട്ടാണ് സ്വതന്ത്ര സംഗീതത്തിനായി ഇത്തരത്തില്‍ ഒരു കൂട്ടായ്‌മ ഉണ്ടാവുന്നത്. മുഹ്‌സിന്‍ പരാരിയുടെ നേതൃത്വത്തിലാണ് ഈ കൂട്ടായ്‌മ പിറവിയെടുത്തത്. മുഹ്‌സിന്‍ പരാരിക്കൊപ്പം സിതാര കൃഷ്‌ണകുമാര്‍, ഇന്ദ്രന്‍സ്, ഷഹബാസ് അമന്‍, വിഷ്‌ണു വിജയ്, ചെമ്പന്‍, അറിവ്, ഗോവിന്ദ് വസന്ത, ഫാത്തിമ ജഹാന്‍, ഡി ജെ ശേഖര്‍, ജോക്കര്‍, എംഎച്ച്ആര്‍, ബേബി ജാന്‍, ദാബ്‌സി തുടങ്ങിയ കലാകാരന്മാര്‍ മുറിജിനല്‍സിനായി കൈകോർക്കുന്നു.

ദി റൈറ്റിങ് കമ്പനിയുടെ ബാനറില്‍ ഒരുക്കുന്ന 'മുറിജിനല്‍സ്' വോള്യം ഒന്നില്‍ പത്തോളം ഗാനങ്ങൾ ഉൾപ്പെടുത്തിയിരിട്ടുണ്ട്. ഗാനങ്ങളില്‍ ചിലത് വീഡിയോ രൂപത്തിലും പുറത്തിറങ്ങും. യൂട്യൂബ്, സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക് തുടങ്ങി എല്ലാ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും മുറിജിനല്‍സ് ഗാനങ്ങള്‍ ലഭ്യമാവും.

ABOUT THE AUTHOR

...view details