കേരളം

kerala

ETV Bharat / entertainment

വീണ്ടുമൊരു വിനീത് മാജിക്; 'വര്‍ഷങ്ങള്‍ക്ക് ശേഷം' ട്രെയിലര്‍ പുറത്ത്, ചിത്രം ഏപ്രില്‍ 11ന് തീയേറ്റുകളിലേക്ക് - Varshanagalkku Shesham Trailer Out - VARSHANAGALKKU SHESHAM TRAILER OUT

വിനീത് ശ്രീനിവാസന്‍റെ പുതിയ ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. 'വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തിന്‍റെ ട്രെയിലര്‍ പുറത്ത്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍.

VARSHANAGALKKU SHESHAM  MALAYALAM NEW MOVIE  VINEETH SREENIVASAN  VINEETH SREENIVASAN NEW MOVIE
Vineeth Sreenivasan's Movie Varshanagalkku Shesham Will Release On April

By ETV Bharat Kerala Team

Published : Mar 21, 2024, 10:43 PM IST

എറണാകുളം:വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തിലൊരുങ്ങുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന പുതിയ ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്. ബ്ലോക്ക്ബസ്‌റ്റര്‍ ഹൃദയത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറിലൊരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

പ്രണവ് നായകനായ ഹൃദയം നിർമ്മിച്ച വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമാണം നിർവഹിക്കുന്നത്. സൗഹൃദവും സിനിമയും സ്വപ്‌നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. വമ്പൻ ക്യാൻവാസിൽ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റമദാന്‍-വിഷു റിലീസായി ഏപ്രിൽ 11ന് തീയേറ്ററുകളിലെത്തും.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമയ്‌ക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയൊട്ടാകെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ഇന്ത്യയിലെ പ്രശസ്‌ത നിർമാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് മെറിലാൻഡ് സിനിമാസ് നിർമിച്ച ഹൃദയത്തിൻ്റെ ഹിന്ദി, തമിഴ്, തെലുഗു റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്. റെക്കോർഡ് തുകയ്‌ക്കാണ് ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സും ഓവർസീസ് റൈറ്റ്സും വിറ്റുപോയത്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്‌സാണ് ചിത്രത്തിൻ്റെ മാർക്കറ്റിങ്ങ് പാർട്‌ണര്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മൂന്ന് മാസം സെറ്റ് വര്‍ക്കുകള്‍ക്ക് മാത്രമായി സമയം ചെലവഴിച്ചിട്ടുണ്ട്.

അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം-വിശ്വജിത്ത്, എഡിറ്റിങ്ങ്- രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്‌ടര്‍- നിമേഷ് താനൂർ, കോസ്റ്റ്യൂം- ദിവ്യ ജോർജ്, മേക്കപ്പ് - റോണക്‌സ്‌ സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ- വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ്- ബിജിത്ത്, പർച്ചേസിങ്ങ് മാനേജർ- ജയറാം രാമചന്ദ്രൻ, വരികൾ- ബോംബൈ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ, ഓഡിയോഗ്രാഫി- വിപിൻ നായർ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, ത്രിൽസ്- രവി ത്യാഗരാജൻ, കളറിസ്‌റ്റ് - ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്‌സ്‌, ടൈറ്റിലർ - ജെറി, സബ് ടൈറ്റിൽസ് - വിവേക് രഞ്ജിത്ത്, പ്രോമോ കട്‌സ്‌ - കട്‌സില്ല Inc., ഓഡിയോ പാർട്‌ണര്‍ - തിങ്ക് മ്യൂസിക്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്‌ണര്‍ - ഫാഴ്‌സ് ഫിലിം, പിആർഒ ആതിര ദിൽജിത്.

ABOUT THE AUTHOR

...view details