പതിറ്റാണ്ടുകളായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാളത്തിന്‍റെ സ്വന്തം താരമാണ് മോഹന്‍ലാല്‍. അതുകൊണ്ടു തന്നെ താരത്തിന്‍റെ ഓരോ വിശേഷവും ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കേള്‍ക്കുന്നത്. ഇത്രയും കാലത്തിനിടയ്‌ക്ക് നിരവധി സംവിധായകരോടൊപ്പമാണ് മോഹന്‍ലാല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ തങ്ങളുടെ സ്വന്തം ലാലേട്ടനെ അത്ഭുതപ്പെടുത്തിയ സംവിധായകന്‍ ആരായിരിക്കുമെന്ന ചോദ്യം ആരാധകരുടെ ഉള്ളില്‍ പലപ്പോഴും ഉയര്‍ന്നിട്ടുണ്ടാവും.
എന്നാല്‍ അതേ കുറിച്ച് മോഹന്‍ലാല്‍ പറയുകയാണ് മോഹന്‍ലാല്‍. ഒരു അഭിമുഖത്തിനിടെയാണ് തന്നെ അത്ഭുതപ്പെടുത്തിയ സംവിധായകരെ കുറിച്ച് താരം പറഞ്ഞത്.
തന്നെ സംബന്ധിച്ചിടത്തോളം ഫാസിൽ മുതൽ തരുൺ മൂർത്തി വരെയുള്ള സംവിധായകരെല്ലാം പ്രിയപ്പെട്ടവർ തന്നെയാണെന്നാണ് മോഹൻലാൽ പറഞ്ഞത്.
ഒരിക്കലും ഒരു ഡയറക്‌ടറെ അങ്ങനെ എടുത്തുപറയുന്നത് ശരിയല്ല. മിക്കവരും മികച്ച സംവിധായകർ തന്നെയാണ്. അരവിന്ദനെയും പത്മരാജനെയും ഭരതനെയും പരസ്‌പരം നമുക്ക് താരതമ്യപ്പെടുത്താനാവുമോ? മിക്കവരും മികച്ച സംവിധായകർ തന്നെയാണ്.
സത്യൻ അന്തിക്കാടും പ്രിയദർശനും സിബി മലയിലും മൂന്ന് തലങ്ങളിലുള്ള സംവിധായകരാണ്. ഐ വി ശശിയുടെയും ജോഷിയുടെയും ജിത്തു ജോസഫിന്‍റെയും പൃഥ്വിരാജിന്‍റെയും സംവിധാനരീതികളും വ്യത്യസ്‌തമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഫാസിൽ മുതൽ തരുൺ മൂർത്തി വരെയുള്ള സംവിധായകരെല്ലാം പ്രിയപ്പെട്ടവർ തന്നെയാണ്. എന്തെങ്കിലും ഒരു മാജിക് എല്ലാ സംവിധായകരിലുമുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം പൃഥ്വിരാജിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്പുരാനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നൂറ് ദിവസം പിന്നിട്ട ചിത്രീകരണം ഗുജറാത്തിൽ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസുമാണ് നിർമ്മാണം.