സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. മീനാക്ഷിയുടെ ചില നൃത്ത വീഡിയോകളും മറ്റുമൊക്കെ വൈറലാവാറുമുണ്ട്. മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ദാവണി ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇളം പച്ചനിറത്തിലുള്ള ദാവണി, ഐവറി നിറത്തിലെ ലോങ്ങ് സ്കേര്‍ട്ടുമാണ് മീനാക്ഷിയുടെ വേഷം.
തലമുടി ബണ്‍ രൂപത്തില്‍ കെട്ടി, പൂക്കളാല്‍ അലങ്കരിച്ചിരിക്കുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പിഎസാണ് മീനാക്ഷിയെ സുന്ദരിയാക്കി മാറ്റിയത്. ചിത്രങ്ങള്‍ പങ്കുവച്ചതോടെ നിരവധി പേരാണ് കമന്‍റുമായി എത്തിയത്. കാത്തിരുന്നത് എന്നാണ് നടന്‍ മനോജ് കെ ജയന്‍റെ മകള്‍ കുഞ്ഞാറ്റയുടെ കമന്‍റ്. അടുത്തിടെ ലക്ഷ്യ ബ്രാന്‍റിന്‍റെ മോഡലായും മീനാക്ഷി മാറിയിരുന്നു. അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ആരാധകര്‍ക്കായി മീനാക്ഷി പങ്കുവച്ചിരുന്നു.
എന്നാല്‍ മീനാക്ഷി ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴൊക്കെ അമ്മ മഞ്ജുവാര്യര്‍ മീനാക്ഷിയുടെ ചിത്രങ്ങള്‍ക്ക് ലൈക്ക് ചെയ്തോ എന്ന് പലരും തിരയാറുണ്ട്. ദാവണി ചിത്രത്തിനും മഞ്ജുവാര്യര്‍ ലൈക്ക് അടിച്ചിട്ടുണ്ട്.