കേരളം

kerala

അതിജീവന കഥയുമായി 'മായമ്മ' വരുന്നു; റിലീസ് തീയതി പുറത്ത് - Mayamma Movie Release

By ETV Bharat Kerala Team

Published : May 28, 2024, 8:54 AM IST

അങ്കിത വിനോദ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മായമ്മ'യിൽ അരുൺ ഉണ്ണിയും പ്രധാന വേഷത്തിലുണ്ട്.

MAYAMMA MOVIE UPDATE  MAYAMMA RELEASE DATE  മായമ്മ റിലീസ്  MALAYALAM NEW RELEASES
Mayamma (ETV Bharat)

മേശ്‌കുമാർ കോറമംഗലം രചനയും സംവിധാനവും നിർവഹിച്ച ചിത്രം 'മായമ്മ' തിയേറ്ററുകളിലേക്ക്. ഒരു പുള്ളുവത്തി പെൺകുട്ടിയും നമ്പൂതിരി യുവാവും തമ്മിലുള്ള പ്രണയത്തിന്‍റെയും തുടർന്ന് ആ പെൺകുട്ടിക്ക് നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടെയും പോരാട്ടത്തിന്‍റെയും കഥ പറയുന്ന 'മായമ്മ' ജൂൺ ഏഴിന് തിയേറ്ററുകളിലെത്തും. പുണർതം ആർട്‌സിന്‍റെയും യോഗീശ്വര ഫിലിംസിന്‍റെയും ബാനറിൽ ഒരുക്കിയ ചിത്രത്തിൽ അങ്കിത വിനോദാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അരുൺ ഉണ്ണിയും പ്രധാന വേഷത്തിലുള്ള 'മായമ്മ'യിൽ വിജിതമ്പി, ചേർത്തല ജയൻ, കൃഷ്‌ണപ്രസാദ്, പൂജപ്പുര രാധാകൃഷ്‌ണൻ, ബിജു കലാവേദി, പി ജെ രാധാകൃഷ്‌ണൻ, ജീവൻ ചാക്കോ, സുമേഷ് ശർമ്മ, ബാബു നമ്പൂതിരി, ഇന്ദുലേഖ, കെ പി എസി ലീലാമണി, സീതാലക്ഷ്‌മി, രാഖി മനോജ്, ആതിര, മാസ്റ്റർ അമൽപോൾ, ബേബി അഭിസ്‌ത, ബേബി അനന്യ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവീൻ കെ സാജ് ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിങ് അനൂപ് എസ് രാജും നിർവഹിക്കുന്നു. രാജശേഖരൻ നായർ, ശബരീനാഥ്, വിഷ്‌ണു, ഗണേഷ് പ്രസാദ്, ഗിരീഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് രാജേഷ് വിജയ് ആണ്. സംവിധായകൻ രമേശ്‌കുമാർ കോറമംഗലം തന്നെയാണ് ഗാനരചനയും നിർവഹിച്ചിരിക്കുന്നത്. അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്‌മി ജയൻ, പ്രമീള, പ്രിയ രാജേഷ് എന്നിവരാണ് ആലാപനം.

പ്രൊജക്‌ട് കോ-ഓർഡിനേറ്റർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അനിൽ കഴക്കൂട്ടം, മേക്കപ്പ് - ഉദയൻ നേമം, കോസ്റ്റ്യൂംസ് - ബിജു മങ്ങാട്ടുകോണം, കല - അജി പായ്ച്ചിറ, അസോസിയേറ്റ് ഡയറക്‌ടർ - റാഫി പോത്തൻകോട്, ഉമേഷ് പോറ്റി, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, കോറിയോഗ്രാഫി - രമേശ്, പ്രൊഡക്ഷൻ മാനേജർ - പത്മാലയൻ മംഗലത്ത്, സംവിധാന സഹായികൾ - കുട്ടു ഗണേഷ്, അനൂപ് ശർമ്മ, സുധീഷ് ജനാർദ്ദനൻ, കളറിസ്റ്റ് - വിജയകുമാർ, റിക്കോർഡിസ്റ്റ് - ഷഹനാസ് നെടുങ്കണ്ടം, സൗണ്ട് മിക്‌സിങ് - ആദർശ് ചെറുവള്ളി, മ്യൂസിക് മാർക്കറ്റിങ് - മില്ലേനിയം ഓഡിയോസ്, വിതരണം - പുണർതം ആർട്‌സ് ഡിജിറ്റൽ വിത്ത് 72 ഫിലിം കമ്പനി, സ്റ്റുഡിയോ - ബോർക്കിഡ് മീഡിയ.

ALSO READ:'മന്ഥൻ' പുതുക്കിയ പതിപ്പ് ഉടൻ സ്‌ക്രീനുകളിലേക്ക്; ബുക്കിങ് ആരംഭിച്ചു,കേരളത്തിലും ഷോകൾ

ABOUT THE AUTHOR

...view details