കേരളം

kerala

ETV Bharat / entertainment

ആസ്വദിച്ച് പാടി അന്ന രാജന്‍; ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍ - Manorajyam Malayalam movie song - MANORAJYAM MALAYALAM MOVIE SONG

ഗാനം പുറത്തിറങ്ങിയതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് വരുന്നത്.

MANORAJYAM MOVIE  മനോരാജ്യം അന്ന രേഷ്‌മ രാജന്‍  ANNA RESHMA RAJAN  അന്ന രേഷ്‌മ രാജന്‍
Anna Reshma Rajan (Instagram)

By ETV Bharat Entertainment Team

Published : Sep 11, 2024, 4:56 PM IST

ങ്കമാലി ഡയറീസിലെ ലിച്ചി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ ഇഷ്‌ടതാരമായി മാറിയ നടിയാണ് അന്ന രേഷ്‌മ രാജന്‍. അഭിനയം മാത്രമല്ല യാത്രകളും നൃത്തവുമെല്ലാം താരം ഏറെ ഇഷ്‌ടപ്പെടുന്ന കാര്യങ്ങളാണ്. ഇപ്പോഴിതാ അന്നയുടെ ഒരു ഗാനമാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

'മനോരാജ്യം' എന്ന ചിത്രത്തിലെ പ്രൊമോ ഗാനമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. 'നാലുപാടിലും' എന്നു തുടങ്ങുന്ന ഗാനം നടി അന്ന രാജന്‍, യൂനുസ് ആന്‍ലിയ സാബു എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. റഷീദ് പാറയ്ക്കല്‍, രാജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ കുറിച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പാട്ട് ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങളുമായി വരുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങളായ 'തെളിവാനമേ', 'തൂവലായ്', 'നിലാവിന്‍റെ' എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റഷീദ് പാറയ്ക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'മനോരാജ്യം'. ഗോവിന്ദ് പത്മസൂര്യ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. രഞ്ജിത മേനോനാണ് നായികയായി എത്തുന്നത്.

Also Read:'ബോഡി ഷെയിം ചെയ്‌ത് വേദനിപ്പിക്കരുത്': രോഗബാധിതയെന്ന് വെളിപ്പെടുത്തി നടി അന്ന രാജൻ

ABOUT THE AUTHOR

...view details