ചെന്നൈ:നടി മഞ്ജു വാര്യരുടെ കാര് പരിശോധിച്ച് തെഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ്. 2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കള്ളപ്പണം തടയാൻ ഫ്ളൈയിങ്ങ് സ്ക്വാഡ് ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ ഊർജിത പരിശോധന നടത്തുകയാണ്.
ഇതിനിടെയാണ് നടി മഞ്ജു വാര്യരുടെ കാറും ഉദ്യോഗസ്ഥർ പരിശോധിച്ചത്. തമിഴ്നാട്ടിലെ ട്രിച്ചി ദേശീയ പാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മഞ്ജുവിന്റെ കേരള രജിസ്ട്രേഷനിലുള്ള കാർ പരിശോധിക്കുന്നത്. ഇലക്ഷൻ ഫ്ളയിങ്ങ് സ്ക്വാഡ് ഓഫിസർ രഞ്ജിത്ത് കുമാറിൻ്റെ മേൽനോട്ടത്തിൽ, പൊലീസ് സബ് ഇൻസ്പെക്ടർ കൗസല്യയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.