ETV Bharat / state

കെഎസ്ഇബിയിൽ നിന്ന് വൈദ്യുതി ബില്ലടയ്‌ക്കണമെന്നാവശ്യപ്പെട്ട് വിളിച്ചു; ലൈൻമാനെ തല്ലി ഉപഭോക്താവ്

വണ്ടൂർ കെഎസ്ഇബി ഓഫീസിൽ ജീവനക്കാരനെ മർദ്ദിച്ച സക്കറിയ സാദിഖിനെ അസിസ്‌റ്റന്‍റ് എഞ്ചിനീയറുടെ പരാതിയിൽ അറസ്‌റ്റ് ചെയ്‌തു.

കെഎസ്ഇബി ജീവനക്കാരന് മർദനം  KSEB OFFICIAL BEATEN BY MAN  MAN ARRESTED FOR BEAT KSEB OFFICIAL  LATEST NEWS IN MALAYALAM
KSEB Official Beaten By Man At Malappuram (ETV Bharat)
author img

By ETV Bharat Kerala Team

Published : 5 hours ago

മലപ്പുറം: വണ്ടൂർ കെഎസ്ഇബി ഓഫിസ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. ലൈൻമാൻ സുനിൽ ബാബുവിനാണ് മർദനമേറ്റത്. വൈദ്യുത ബിൽ അടയ്ക്കാൻ ഫോൺ വിളിച്ച് അവശ്യപ്പെട്ടതിൽ പ്രകോപിതനായി തച്ചു പറമ്പൻ സക്കറിയ സാദിഖ് എന്നയാള്‍ ലൈൻമാനെ ഓഫിസിലെത്തി ആക്രമിക്കുകയായിരുന്നു.

കെഎസ്ഇബി ഓഫീസിൽ ജീവനക്കാരന് മർദനം (ETV Bharat)

കൈയിൽ വെട്ടുകത്തിയുമായി എത്തിയാണ് തെങ്ങുകയറ്റ തൊഴിലാളിയായ സക്കറിയ ഓഫിസിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം മർദനമേറ്റ സുനിൽ ബാബുവിനെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അസിസ്‌റ്റന്‍റ് എഞ്ചിനീയറുടെ പരാതിയെ തുടർന്നാണ് സക്കറിയ സാദിഖിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. സക്കറിയ സാദിഖിൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനും തീരുമാനമുണ്ട്.

Also Read: വേറിട്ട പ്രതിഷേധം; കെഎസ്‌ഇബി ഓഫിസിലെത്തി അരിമാവില്‍ കുളിച്ച് സംരംഭകൻ- വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.