ETV Bharat / state

'സജി ചെറിയാൻ മന്ത്രിയായി തുടരുന്നത് ധാർമികപരമായും സാങ്കേതികപരമായും ശരിയല്ല': പികെ കുഞ്ഞാലിക്കുട്ടി - KUNJALIKKUTTY AGAINST SAJI CHERIYAN

ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

NORKA NAME SCHEME  PK KUNJALIKKUTTY  SAJI CHERIYAN  പികെ കുഞ്ഞാലികുട്ടി സജി ചെറിയാൻ
P K Kunjalikkutty (ETV Bharat)
author img

By

Published : Nov 21, 2024, 11:01 PM IST

മലപ്പുറം: സജി ചെറിയാൻ മന്ത്രിയായി തുടരുന്നത് ധാർമികപരമായും സാങ്കേതികപരമായും ശരിയല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. രാജി വച്ചില്ലെങ്കിൽ യുഡിഎഫ് പ്രതിഷേധ പരിപാടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. അതേസമയം പാലക്കാട്‌ യുഡിഎഫ് വൻ വിജയം നേടുമെന്നും നിലവിലെ സാഹചര്യത്തിൽ ബിജെപി രണ്ടാം സ്ഥാനത്ത് ആയിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് (ETV Bharat)

സജിചെറിയാൻ്റെ ഭരണഘടന വിരുദ്ധ പ്രസ്‌താവനയില്‍ പൊലീസ് റിപ്പോർട്ട് റദ്ദാക്കിയ സിംഗിൾ ബെഞ്ച്, തുട‍രന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനെക്കൊണ്ട് ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിർദേശം. മല്ലപ്പളളി പ്രസംഗത്തിന്‍റെ പേരിൽ മന്ത്രി സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ സംസ്ഥാന പൊലീസ് നടപടിയെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്.

പൊലീസ് അന്വേഷണം അപൂർണമാണെന്നാണ് കോടതിയുടെ നിരീക്ഷണം. കേസ് അവസാനിപ്പിച്ചത് വേഗത്തിൽ ആയിപ്പോയി. പ്രസംഗത്തിന്‍റെ ഫോറൻസിക് റിപ്പോ‍ർട്ട് വരും മുമ്പേ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത് ഒട്ടും ശരിയായില്ല. പ്രസംഗത്തിന്‍റെ ദൃശ്യവും ശബ്‌ദ സാമ്പിളുകളുടെ ശരിയായ പരിശോധനയും റിപ്പോ‍ർട്ടിന്‍റെ ഭാഗമായില്ല.

സാക്ഷി മൊഴികൾ പോലും കൃത്യമായി രേഖപ്പെടുത്തിയില്ല. പ്രസംഗം കേട്ട മാധ്യമ പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് തയാറായില്ല. വസ്‌തുതകൾ പരിശോധിക്കാതെയുളള തികച്ചും അപക്വമായ അന്വേഷണമാണ് നടന്നത്. ഈ റിപ്പോ‍ർട്ട് അതേപടി സ്വീകരിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടിയും ഉചിതമായില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് കൂടി റദ്ദാക്കിക്കൊണ്ടാണ് സംസ്ഥാന ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാൻ കോടതി നിർദേശിച്ചത്. മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചെന്ന് പ്രഥമദൃഷ്‌ട്യാ തോന്നുന്നതിനാലാണ് വിശദമായ തുടരന്വേഷണത്തിന് നിർദേശിക്കുന്നതെന്നും ഉത്തരവിലുണ്ട്.

2022 ൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു വിവാദ പ്രസം​ഗം ഉണ്ടായത്. ടഏറ്റവും നന്നായി ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് നമ്മുടേത്. അതിൽ കുറച്ചു ​ഗുണങ്ങൾ ഇട്ടിട്ടുണ്ട്. ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ കൃത്യമായി കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ്' എന്നായിരുന്നു പ്രസം​ഗം. ഇതിനു പിന്നാലെ സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിയും വന്നിരുന്നു.

അതേസമയം ഭരണഘടനക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അപമാനിക്കൽ ഉദ്ദേശിച്ചിട്ടില്ലെന്നും സജി ചെറിയാൻ മുൻപ് പറഞ്ഞിരുന്നു. ഭരണഘടനയുടെ ആമുഖം വായിച്ചായിരുന്നു സജി ചെറിയാൻ്റെ വിശദീകരണം. 'അംബേദ്‌കറെ പ്രസംഗത്തിൽ അപമാനിച്ചിട്ടില്ല. അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും' സജി ചെറിയാൻ പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബിജെപിയും യുഡിഎഫും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Read More: മന്ത്രിയുടെ വാക്കുകളില്‍ അനാദരവ്: മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാന് തിരിച്ചടി, തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.