മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് തുടക്കം. നാഗര്‍കോവിലില്‍ സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. അതേസമയം സിനിമയുടെ പേര് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയില്ല.
മമ്മൂട്ടിയും വിനായകനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായ വേഷത്തില്‍ എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി-വിനായകന്‍ കോമ്പോ വലിയൊരു പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. സിനിമയിലെ മറ്റ് അഭിനേതാക്കളുടെയും ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വരും ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'കുറുപ്പി'ന്‍റെ സഹരചയിതാവ് ജിതിന്‍ കെ ജോസാണ് സിനിമയുടെ സംവിധാനം. ജിതിന്‍ കെ ജോസിന്‍റെ ആദ്യ ചിത്രം കൂടിയാണിത്. ജിഷ്‌ണു ശ്രീകുമാര്‍, ജിതിന്‍ കെ ജോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.