മമ്മൂട്ടി ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
'ബസൂക്ക'യുടെ റിലീസ് തീയതി പുറത്തുവിട്ടു. ഏപ്രില്‍ 10നാണ് ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുക. മമ്മൂട്ടിയുടെ പുതിയ സ്‌റ്റൈലിഷ് ലുക്കിലുള്ള പോസ്‌റ്ററിനൊപ്പമാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മമ്മൂട്ടിയും തന്‍റെ ഫേസ്‌ബുക്ക് പേജില്‍ റിലീസ് അനൗന്‍സ്‌മെന്‍റ് പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്.
ബിഗ് ബജറ്റില്‍ ഒരു ഗെയിം ത്രില്ലറായാണ് സംവിധായന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. 90 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. നവാഗതനായ ഡീനോ ഡെന്നിസ് ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാളത്തിലെ മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് 'ബസൂക്ക'യുടെ സംവിധായകന്‍ ഡീനോ ഡെന്നിസ്.
സരിഗമ ഇന്ത്യ ലിമിറ്റഡ്, തിയേറ്റര്‍ ഓഫ് ഡ്രീംസ് എന്നീ ബാനറുകളില്‍ ജിനു വി അബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. 'കാപ്പ', 'അന്വേഷിപ്പിൻ കണ്ടെത്തും' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
മമ്മൂട്ടിയെ കൂടാതെ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജഗദീഷ്, സണ്ണി വെയ്‌ന്‍, ഷറഫുദ്ദീന്‍, ഡീന്‍ ഡെന്നിസ്, ഷൈന്‍ ടോം ചാക്കോ, സിദ്ധാര്‍ത്ഥ് ഭരതന്‍, സ്‌ഫടികം ജോര്‍ജ്, ദിവ്യാ പിള്ള തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു. ഇവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചു.
നിമിഷ് രവിയാണ് ഛായാഗ്രഹണം. നൗഫല്‍ അബ്‌ദുള്ള എഡിറ്റിംഗും മിഥുന്‍ മുകുന്ദ് സംഗീതവും നിര്‍വ്വഹിക്കും. ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - സുജിത്, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം - സമീറ സനീഷ്, സംഘട്ടനം - മാഫിയ ശശി, മഹേഷ് മാത്യു, വിക്കി, പിസി സ്‌റ്റണ്ട്‌സ്, പ്രോജക്‌ട് ഡിസൈന്‍ - ബാദുഷ എംഎം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - പ്രതാപന്‍ കല്ലിയൂര്‍, ഷെറിന്‍ സ്‌റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്‌ണു സുഗതൻ, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: 'നമ്മള് ചെയ്യാത്ത റോള്‍ ഒന്നും ഇല്ല ഭായ്'; മമ്മൂട്ടിയും ഗൗതം മേനോനും ഇതാദ്യമായി; സ്വാതന്ത്ര്യ ദിനത്തില്‍ ബസൂക്ക ടീസര്‍ - Bazooka teaser - BAZOOKA TEASER