റീല്‍ ഡയലോഗുകള്‍ പലപ്പോഴും നാം റിയല്‍ ലൈഫിലേക്ക് പകര്‍ത്താറുണ്ടല്ലേ. നമുക്ക് പ്രിയപ്പെട്ട സിനിമകള്‍ സമ്മാനിച്ച അത്തരം ഡയലോഗുകല്‍ ഒട്ടേറെയുണ്ടെങ്കിലും ഈ വര്‍ഷം മലയാളികളുടെ നാവിന്‍ തുമ്പിലേക്ക് വന്ന ഒത്തിരി രസിപ്പിക്കുന്ന സംഭാഷങ്ങള്‍ ഉണ്ട്. 2024 അവസാനിക്കാന്‍ മണിക്കൂര്‍ മാത്രമേ നമുക്കുള്ളു. ആ സന്ദര്‍ഭത്തില്‍ ഈ വര്‍ഷം ഹിറ്റായ ഡയലോഗുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
എടാ മോനേ…
മലയാളികള്‍ക്ക് പുറമെ ഇതര ഭാഷകാര്‍ വരെ ആവേശത്തോടെ കണ്ട സിനിമയായിരിക്കും ഫഹദ് ഫാസില്‍ നായകനായി എത്തിയ 'ആവേശം' എന്ന ചിത്രം. ഫഹദിന്‍റെ 'എടാ മോനേ'.. എന്ന ഡയലോഗ് തന്നെയാണ് ഈ വര്‍ഷം ട്രെന്‍ഡിങ്ങായി മാറിയത്. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്ന വരെ ഈ ഡയലോഗുകള്‍ പറയാറുണ്ട്.
രംഗണ്ണൻ - അമ്പാൻ കോമ്പോയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിലെ തന്നെ 'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ? ശ്രദ്ധിക്കാം അണ്ണാ', 'ഹാപ്പി അല്ലേ' തുടങ്ങിയ ഡയലോഗുകളും ഹിറ്റായി മാറി. ജിത്തു മാധവനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്‌തത്. ചിത്രത്തിലെ ഇല്യുമിനാറ്റി, ആഹാ ആര്‍മാദവും ഈ വര്‍ഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ മികച്ച പാട്ടുകളാണ്.
ഒറ്റയ്ക്ക് വഴി വെട്ടിവന്നവനാടാ
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത 'വര്‍ഷങ്ങള്‍ ശേഷം' എന്ന ചിത്രത്തിലേതാണ് അടുത്തത്. 'ഒറ്റയ്ക്ക് വഴി വെട്ടിവന്നവനാടാ' എന്നതായിരുന്നു അത്. കുറേ നാളുകള്‍ക്ക് ശേഷം നിവിന്‍ പോളിയുടെ മിന്നുന്ന പ്രകടനമായിരുന്നു ആ ചിത്രത്തിലേത്. സോഷ്യല്‍ മീഡിയിയല്‍ പലപ്പോഴും ഈ ഡയലോഗുകള്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്.
ജസ്‌റ്റ് കിഡ്‌ഡിങ്
നസ്‌ലിന്‍ -മമിത പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'പ്രേമലു'. ഈ ചിത്രത്തിലെ ശ്യാം മോഹന്‍റെ 'ജസ്‌റ്റ് കിഡ്‌ഡിങ്' എന്ന ഡയലോഗാണ് ട്രെന്‍ഡിങ് ആയത്. സംവിധായകന്‍ എസ് എസ് രാജമൗലി വരെ ശ്യം മോഹനെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.
തനിക്ക് പോകാന്‍ അനുവാദല്യ