മലയാളികളുടെ പ്രിയതാരം സ്വാസികയുടേതായി ഏറ്റവും ഒടുവില്‍ റിലീസായ തമിഴ് ചിത്രമാണ് 'ലബ്ബർ പന്ത്'. സെപ്‌റ്റംബര്‍ 20ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടി ചിത്രം തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും മികച്ച രീതിയില്‍ മുന്നേറുകയാണ്.
ചിത്രത്തിലെ സ്വാസികയുടെ അഭിനയ മികവും എടുത്തുപറയേണ്ടതാണ്. മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുന്ന സിനിമയുടെ സെലിബ്രിറ്റി ഷോ കഴിഞ്ഞ ദിവസം കൊച്ചിയിൽ സംഘടിപ്പിച്ചിരുന്നു. 'ലബ്ബർ പന്തിന്‍റെ' സെലിബ്രിറ്റി ഷോ കാണാൻ നിരവധി താരങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു.
സംവിധായകൻ തരുൺ മൂർത്തി, താരങ്ങളായ വിനയ് ഫോർട്ട്, ദ്രുവ്, കാർത്തിക് സൂര്യ, ബാല, മുന്ന, ദിനേശ് പണിക്കർ, കെഎസ് പ്രസാദ്, ശിവദ, മഞ്ജു പിള്ള, അനന്യ, സരയു, മഞ്ജരി തുടങ്ങി നിരവധി താരങ്ങൾ ലബ്ബർ പന്തിന്‍റെ പ്രത്യേക പ്രദർശനം കാണാൻ എത്തിച്ചേർന്നു. പ്രദര്‍ശനത്തിന് ശേഷം താരങ്ങളില്‍ നിന്നും മികച്ച അഭിപ്രായമാണ് സ്വാസികയ്‌ക്ക് ലഭിച്ചത്.