കേരളം

kerala

ETV Bharat / entertainment

മേജർ മുകുന്ദ് വരദരാജന് നൽകാവുന്ന ഏറ്റവും മികച്ച ആദരവാണ് ഈ സിനിമ; 'അമരനെ' പ്രശംസിച്ച് ലോകേഷ് കനകരാജ് - LOKESH KANAGARAJ PRAISES AMARAN

'അമരൻ' സിനിമ തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.

AMARAN MOVIE  SAI PALLAVI AND SHIVA KARTHIKEYAN  അമരനെ പ്രശംസിച്ച് ലോകേഷ് കനകരാജ്  സായി പല്ലവി ശിവകാര്‍ത്തികേയന്‍
സംവിധായകന്‍ ലോകേഷ് കനകരാജ് (ETV Bharat)

By ETV Bharat Entertainment Team

Published : Nov 2, 2024, 7:21 PM IST

ശിവകാര്‍ത്തികേയന്‍- സായി പല്ലവി പ്രധാന വേഷത്തില്‍ എത്തിയ 'അമരന്‍' സിനിമയെ പ്രകീര്‍ത്തിച്ച് തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ്. മേജർ മുകുന്ദ് വരദരാജന് നൽകാവുന്ന ഏറ്റവും മികച്ച ആദരവാണ് ഈ സിനിമ എന്ന് അദ്ദേഹം പറഞ്ഞു. ശിവകാർത്തികേയനും സായി പല്ലവിയും കഥാപാത്രങ്ങളെ അനായാസമായി അവതരിപ്പിച്ചു. ഈ ചിത്രത്തിന്‍റെ ഭാഗമായ എല്ലാവർക്കും ആശംസകള്‍ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ലോകേഷ് കനകരാജ് ആശംസകൾ നേര്‍ന്നത്.

ലോകേഷിന്‍റെ വാക്കുകള്‍

'മേജർ മുകുന്ദ് വരദരാജനുള്ള ഉചിതമായ ട്രിബ്യൂട്ടാണ് അമരൻ. ശിവകാർത്തികേയൻ, സായി പല്ലവി എന്നിവർ അനായാസമായി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രാജ്‌കുമാർ പെരിയസാമി, അൻപറിവ്, ജി വി പ്രകാശ് തുടങ്ങിയവർക്ക് അഭിനന്ദനങ്ങൾ. ഇത്രയും വലിയൊരു സിനിമ നിർമ്മിച്ച്, അത് പ്രേക്ഷകരിലേക്ക് എത്തിച്ച ഉലകനായകൻ കമൽഹാസൻ, ആർ മഹേന്ദ്രൻ എന്നിവർക്കും ആശംസകൾ,' ലോകേഷ് കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം അമരൻ സിനിമ തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സാക്‌നില്‍സിന്‍റെ റിപ്പോർട്ടനുസരിച്ച് ആദ്യ ദിനത്തിൽ 'അമരൻ' 21.65 കോടി രൂപയുടെ ഇന്ത്യൻ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്. തമിഴ് പതിപ്പ് 17 കോടി രൂപയാണ് ആദ്യദിന കളക്ഷന്‍ നേടിയത്.

തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം പതിപ്പുകൾ യഥാക്രമം 40 ലക്ഷം, 15 ലക്ഷം, 2 ലക്ഷം, ഒരു ലക്ഷം രൂപ നേടി. ആഗോളതലത്തിൽ 42.3 കോടിയാണ് ചിത്രത്തിന്‍റെ ഓപ്പണിംഗ് ബോക്‌സ് ഓഫീസ് കളക്ഷന്‍.

ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയൊരുക്കുന്ന ചിത്രമാണ് 'അമരൻ'.

ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അശോക് ചക്ര നൽകി ആദരിക്കപെട്ട വ്യക്തിയാണ് മുകുന്ദ്. തമിഴ്‌നാട്ടിൽ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തികൂടിയാണ് അദ്ദേഹം.

2014 ൽ തെക്കൻ കശ്‌മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി. മേജർ മുകുന്ദ് വരദരാജന്‍റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്.

ചിത്രത്തിൽ മേജർ മുകുന്ദ് വരദരാജൻ എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. സായി പല്ലവിയാണ് ഇന്ദു റബേക്ക വര്‍ഗീസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ ജിവി പ്രകാശ് കുമാറാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

Also Read:'യുണൈറ്റഡ് കിംഗ്‌ഡം ഓഫ് കേരള' വേറിട്ട രീതിയില്‍ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറക്കി

ABOUT THE AUTHOR

...view details