ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'എൽ എൽ ബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സ്) എന്ന ചിത്രത്തിന്‍റെ വീഡിയോ ഗാനം റീലീസായി. 'പാറുകയായ് പടരുകയായ്...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്(LLB Movie Song Paarukayaay Patarukayaay Released Sreenath Bhasi Anoop Menon). മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സംഗീതം പകർന്നത് കൈലാസാണ്. നരേഷ് അയ്യർ, വൈഷ്ണവ് ഗിരീഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഫെബ്രുവരി രണ്ടിന് ചിത്രം പ്രദർശനത്തിനെത്തും. റോഷൻ അബൂബക്കർ, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.