ഹൈദരാബാദ്: രജനികാന്തിന്‍റെ മകൾ ഐശ്വര്യ രജനികാന്തിന്‍റെ (Aishwarya Rajinikanth) സംവിധാനത്തിൽ പിറന്ന 'ലാൽ സലാം' തിയേറ്ററുകളില്‍ (Lal Salaam hit theaters). തമിഴ്‌നാട്ടിൽ മാത്രം ആദ്യദിനം സിനിമയ്ക്ക് 5.1 കോടി രൂപയുടെ കളക്ഷൻ ലഭിക്കുമെന്നാണ് ഓർമാക്‌സ് മീഡിയ കണക്കാക്കുന്നത്. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ എല്ലാ ഭാഷകളിലുമായി 4 കോടി രൂപ കലക്ഷൻ നേടുമെന്നാണ് മറ്റൊരു ഇൻഡസ്‌ട്രി ട്രാക്കറായ സാക്‌നിൽക് കണക്കാക്കുന്നത്. സിനിമ ഇറങ്ങിയ ആദ്യ ദിവസം തന്നെ തമിഴ് പതിപ്പിന് ആകെ തിയേറ്ററുകളുടെ 24.25% സീറ്റുകളും നിറഞ്ഞിരുന്നു.
സിനിമയ്ക്ക് ബോക്‌സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷ്‌ണു വിശാലും (Vishnu Vishal) വിക്രാന്തും (Vikranth) പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിൽ രജനികാന്ത് അതിഥി വേഷത്തിൽ എത്തുന്നുണ്ട്. വർഗീയ സംഘർഷവും ക്രിക്കറ്റും പ്രമേയമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. ധന്യ ബാലകൃഷ്‌ണൻ, വിവേക് പ്രസന്ന, കെ എസ് രവി കുമാർ എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്.
എ ആർ റഹ്‌മാൻ സംഗീതവും വിഷ്‌ണു രംഗസ്വാമി തിരക്കഥയും നിർവഹിച്ച ലാൽ സലാം (Lal Salaam), മതസൗഹാർദവും കായികരംഗവും ഒത്തുചേരുന്ന സിനിമയാണ്. വ്യത്യസ്‌ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളായാണ് വിശാലും വിക്രാന്തും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ട്രെയിലറിൽ തീ പാറും ഷോട്ടുകളുമായി വിക്രാന്തും വിഷ്‌ണു വിശാലും എത്തുന്നുണ്ട്. രജനികാന്തിന്‍റെ മാസ് എന്‍ട്രിയും ഉണ്ട്.