കേരളം

kerala

ETV Bharat / entertainment

മലയാള സിനിമയെ കുരുക്കിലാക്കാൻ പുതിയ ത്രില്ലർ ചിത്രം ; കുരുക്കിന്‍റെ വിശേഷങ്ങൾ അറിയാം - kurukku Movie Crew Interview

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി അഭിജിത്ത് സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രമാണ് കുരുക്ക്. ചിത്രം ജൂലൈ 5 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

By ETV Bharat Kerala Team

Published : Jul 3, 2024, 9:54 PM IST

Updated : Jul 3, 2024, 10:01 PM IST

NEW THRILLER FILM KURUKKU  കുരുക്ക് സിനിമ  KURUKKU WILL RELEASED ON JULY 5  ANIL ANTO ABHIJITH INTERVIEW
New Thriller Film kurukku (ETV Bharat)

കുരുക്കിന്‍റെ വിശേഷങ്ങൾ അറിയാം (ETV Bharat)

എറണാകുളം:അഭിജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാളം ത്രില്ലർ ചിത്രമാണ് കുരുക്ക്. ചിത്രത്തിന്‍റെ സംവിധായകനായ അഭിജിത്, പ്രധാന വേഷം കൈകാര്യം ചെയ്‌ത അനിൽ ആന്‍റോ, മീരാ നായർ, ശ്രീജിത്ത് തുടങ്ങിയവർ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് ഇടിവി ഭാരതിനൊപ്പം ചേർന്നു. കുരുക്ക് ഒരു കുറ്റാന്വേഷണ ചിത്രമാണെങ്കിലും ആഖ്യാന ശൈലി മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലാണ്. സാജൻ ഫിലിപ്പെന്ന പൊലീസുകാരന്‍റെ കാഴ്‌ചപ്പാടിലൂടെയാണ് കഥാസന്ദർഭങ്ങൾ പുരോഗമിക്കുന്നത്.

കുറ്റം തെളിയിക്കുന്നതിനായി സാജൻ ഫിലിപ്പിന്‍റെ കഥാപാത്രം ഓരോരോ സാഹചര്യത്തിലൂടെ കടന്നു പോകുന്നതും ചില സാഹചര്യങ്ങളിൽ അതൊരു കുരുക്കായി മുറുകുന്നതും പ്രേക്ഷകനെ ചിത്രം ഒരു സീറ്റ് എഡ്‌ജ് ത്രില്ലറായി ആസ്വദിക്കാൻ പ്രേരിപ്പിക്കും. സംവിധായകൻ അഭിജിത്തിന് ചിത്രത്തെ കുറിച്ചുള്ള ഒരു രൂപം ഇപ്രാരമാണ് പ്രസ്‌താവിച്ചത്.

സാജൻ ഫിലിപ്പിന്‍റെ കഥാപാത്രം കൈകാര്യം ചെയ്‌തിരിക്കുന്നത് അനിൽ ആന്‍റോയാണ്. അനിൽ ആന്‍റോ പുതുമുഖം ആണെങ്കിലും നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. കന്നട താരം റാജ് ബി ഷെട്ടിയുടെ രുതിരം എന്ന ചിത്രത്തിലും അദ്ദേഹം ഒരു പൊലീസുകാരന്‍റെ വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്.

സംവിധായകൻ ആദ്യഘട്ടത്തിൽ സിനിമയുടെ സിനോപ്‌സിസ് തനിക്ക് അയച്ചു തന്നിരുന്നു. അത് വായിക്കുമ്പോൾ തന്നെ പ്രധാന കഥാപാത്രമായ സാജൻ ഫിലിപ്പ് മനസിൽ ഉടക്കി. ഈ കഥാപാത്രം ഞാൻ അവതരിപ്പിച്ചോട്ടെ എന്ന് സംവിധായകനോട് നേരിട്ട് ചോദിക്കാനും പറ്റാത്ത സാഹചര്യം. പക്ഷേ സംവിധായകൻ തന്നെ തനിക്ക് കഥാപാത്രം ഓഫർ ചെയ്‌തു. സൗമ്യ ഭാവവും നിയന്ത്രിത സ്വഭാവവും ഉള്ള ഒരു പൊലീസ് കഥാപാത്രമാണ് അത്. അതുകൊണ്ടുതന്നെ അഭിനയിച്ച് ഫലിപ്പിക്കാൻ കുറച്ചധികം ബുദ്ധിമുട്ടേറും അനിൽ ആന്‍റോ പറഞ്ഞു.

സിനിമയിലെ കഥാപാത്രങ്ങൾ ഒക്കെ തന്നെ സിമ്പിൾ സ്വഭാവമുള്ളവരാണെങ്കിലും കഥാപാത്രങ്ങൾക്ക് ധാരാളം ലേയറുകൾ ഉണ്ടെന്ന് പ്രധാന വേഷം കൈകാര്യം ചെയ്‌ത മീരാ നായർ തുറന്നു പറഞ്ഞു. സിനിമയിലെ നിർണായകമായ പല ഘട്ടങ്ങൾക്കും തന്‍റെ കഥാപാത്രമായ അഞ്ജലി കാരണക്കാരിയാകുന്നുണ്ട്. തന്‍റെ നാടായ തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും നടന്നത്. അതുകൊണ്ടുതന്നെ ലൊക്കേഷൻ അനുഭവങ്ങൾ മാധുര്യമേറിയതാണെന്നും മീര നായർ കൂട്ടിച്ചേർത്തു.

ചെറിയ ചെറിയ വേഷങ്ങൾ മറ്റു സിനിമകളിൽ കൈകാര്യം ചെയ്‌തിട്ടുണ്ടെങ്കിലും തനിക്ക് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്ന് നടൻ ശ്രീജിത്ത് പ്രതികരിച്ചു. ധാരാളം പഠിക്കാനുള്ള അവസരങ്ങൾ ഈ ചിത്രം ഒരുക്കി തന്നുവെന്നും ശ്രീജിത്ത് പറഞ്ഞു.

ഒരു പുതിയ സംവിധായകൻ ആദ്യമായി സംവിധാനം ചെയ്യാൻ എത്തുമ്പോൾ ചിത്രത്തിലെ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് എക്‌സ്‌പീരിയൻസ്‌ഡ് ആർട്ടിസ്‌റ്റുകൾ ആണെങ്കിൽ സംവിധായകൻ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടതായി വരും എന്ന് കേട്ടിട്ടുണ്ട്. അയാളുടെ സംവിധാന സ്വാതന്ത്ര്യത്തിലും കലാസൃഷ്‌ടിയിലും ചിലപ്പോൾ അവർ ഇടപെടും എന്ന് ഭയപ്പെട്ടു.

അതുകൊണ്ടുതന്നെയാണ് കുരുക്ക് എന്ന സിനിമയുടെ കഥ ചിന്തിച്ചപ്പോൾ തന്നെ പുതുമുഖങ്ങളെ വച്ച് ചിത്രീകരിക്കാമെന്ന് തീരുമാനിക്കുന്നത്. അത് ഒരു പരിധിവരെ വിജയം കണ്ടു. എന്‍റെ ഇഷ്‌ടത്തിനനുസരിച്ച് എന്‍റെ മനസിലുള്ള സിനിമ ചിത്രീകരിച്ചു പൂർത്തിയാക്കാൻ എനിക്ക് സാധിച്ചതായി സംവിധായകൻ അഭിജിത്ത് പ്രതികരിച്ചു. ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

Also Read:'മംഗളം പാടി അവസാനിപ്പിച്ച 14 വർഷങ്ങൾ'; എംജി രാധാകൃഷ്‌ണന്‍റെ ഓർമദിനത്തിൽ 'മണിച്ചിത്രത്താഴ്' റീ റിലീസ് തീയതി പ്രഖ്യാപിച്ച് സ്വർഗചിത്ര അപ്പച്ചൻ

Last Updated : Jul 3, 2024, 10:01 PM IST

ABOUT THE AUTHOR

...view details