തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും സുഹൃത്തും വ്യവസായിയുമായ ആന്‍റണി തട്ടിലുമായുള്ള വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ടതാണ്. ഇരുവരുടെയും പതിനഞ്ച് വര്‍ഷത്തെ പ്രണയമാണ് ഡിസംബര്‍ 12 ന് പൂവണിഞ്ഞിരിക്കുന്നത്.
ഹൈന്ദവ ആചാര പ്രകാരവും ക്രിസ്‌ത്യന്‍ രീതിയിലും വിവാഹം നടന്നിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിനിമയുടെ തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ് താരം.
കീര്‍ത്തി സുരേഷ്, വരുണ്‍ ധവാന്‍, വാമിഖ ഗബ്ബി (ANI) വിവാഹ ശേഷം ആദ്യമായി പൊതുവേദിയില്‍ താലിമാലയണിഞ്ഞ് എത്തിയിരിക്കുന്ന കീര്‍ത്തിയുടെ വീഡിയോ ആണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വരുണ്‍ ധവാനും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന 'ബേബി ജോണ്‍' ഡിസംബര്‍ 20 ന് തിയേറ്ററുകളില്‍ എത്തുകയാണ്. കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് 'ബേബി ജോണ്‍'. ആറ്റ്ലി സംവിധാനം ചെയ്‌ത വിജയ് നായകനായ തമിഴ് ചിത്രം 'തെരി'യുടെ ഹിന്ദി റീമേക്കാണ് 'ബേബി ജോണ്‍'.
'ബേബി ജോണ്‍' എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ കീര്‍ത്തി എത്തിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. വിവാഹം കഴിഞ്ഞ് പത്തു ദിവസം പോലും ആയിട്ടില്ല. അതിനുള്ളിലാണ് കീര്‍ത്തി തന്‍റെ സിനിമയുടെ തിരക്കുകളിലേക്ക് മുഴുകിയത്.
കഴുത്തില്‍ മഞ്ഞ ചരടില്‍ കോര്‍ത്ത താലി അണിഞ്ഞ് ചുവന്ന നിറത്തിലുള്ള ഡ്രസില്‍ അതീവ സുന്ദരിയായാണ് താരം വേദിയില്‍ എത്തിയത്.
കേരളത്തില്‍ ഉള്‍പ്പെടെ ചിത്രീകരിച്ച സിനിമയാണിത്. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ വാമിഖ ഗബ്ബിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയില്‍ അതീവ ഗ്ലാമറസ് റോളില്‍ കീര്‍ത്തി എത്തിയ ഗാനവും ഏറെ വൈറലായിരുന്നു.
മാത്രമല്ല സിനിമയുടെ ട്രെയിലറും പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ ഈ ചിത്രത്തില്‍ എത്തുന്നുണ്ട്.
നിര്‍മാതാവ് സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത 'ഗീതാഞ്ജലി'യൂടെ സിനിമയിലേക്ക് എത്തി.
'രജിനി മുരുകനി'ല്‍ ശിവകാര്‍ത്തികേയനോടൊപ്പം അഭിനയിച്ചതിന് ശേഷം എ എല്‍ വിജയ് സംവിധാനം ചെയ്‌ത 'മായം' എന്ന ചിത്രത്തിലൂടെയാണ് തന്‍റേതായ സ്ഥാനം തമിഴില്‍ കീര്‍ത്തി ഉറപ്പിച്ചത്. പിന്നീട് തെലുഗു ചിത്രം 'മഹാനടി'യിലൂടെ ദേശീയ അവാര്‍ഡും സ്വന്തമാക്കി.
അച്ഛന്‍ സുരേഷ് കുമാര്‍ നിര്‍മിച്ച ചില സിനിമകളില്‍ കീര്‍ത്തി ബാല താരമായി എത്തിയിരുന്നു. അമ്മ മേനക മലയാളികളുടെ ഇഷ്‌ട താരമായിരുന്നു.
80 കളില്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായികയായിരുന്നു മേനക. സുരേഷ് കുമാറുമായുള്ള വിവാഹത്തോടെയാണ് മേനക സിനിമിയില്‍ നിന്ന് ഇടവേള എടുത്തത്.
Also Read:കീര്‍ത്തി എഴുതിയ പ്രണയ കവിതയാല്‍ പൊതിഞ്ഞ കാഞ്ചീപുരം സാരി, മനോഹരമായ വിവാഹ വസ്‌ത്രം നെയ്‌തെടുത്തത് 405 മണിക്കൂറെടുത്ത്