ETV Bharat / state

എവിടെ നോക്കിയാലും മത്തിയോട് മത്തി; വില 400ല്‍ നിന്നും കുത്തനെ താഴേക്ക്, ആശങ്കയില്‍ മത്സ്യത്തൊഴിലാളികള്‍ - SARDINE FISH RATE DECREASED

വിലയിടിവ് മത്തി പ്രിയർക്ക് സന്തോഷം പകരുമെങ്കിലും മത്സ്യത്തൊഴിലാളികൾക്കും മത്സ്യബന്ധന മേഖലയ്ക്കും സമ്മാനിക്കുന്നത് ആശങ്കയാണ്.

മത്തി വില കുറഞ്ഞു  SARDINE FISH Rate  SARDINE FISH PRICE KERALA  മത്തി വില കുത്തനെ താഴേക്ക്
Sardine Fish (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 19, 2024, 5:10 PM IST

എറണാകുളം: വലയിൽ കുടുങ്ങുന്നതെല്ലാം ചെറിയ മത്തി. വിലയിൽ സ്‌റ്റാറായ മത്തിയുടെ വിലയിടിഞ്ഞത് മത്സ്യബന്ധന മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. കുത്തനെ ഉയർന്ന മത്തിയുടെ വില നാനൂറിൽ നിന്നും 40ലേക്ക് കൂപ്പുകുത്തിയതിൻ്റെ കാരണമെന്താണ്? കേരളത്തിൽ മത്തിയുടെ വിലയിടിവിലേക്ക് നയിച്ച സാഹചര്യമെന്താണ്. ഇതേ കുറിച്ച് മത്സ്യത്തൊഴിലാളികൾക്ക് വ്യക്തമായ ഉത്തരമുണ്ട്.

ചാൾസ് ജോർജ് ഇടിവി ഭാരതിനോട്. (ETV Bharat)

വിലയിടിവ് മത്തി പ്രിയർക്ക് സന്തോഷം പകരുമെങ്കിലും മത്സ്യത്തൊഴിലാളികൾക്കും മത്സ്യബന്ധന മേഖലയ്ക്കും സമ്മാനിക്കുന്നത് ആശങ്കയാണ്. ആഴ്‌ചകൾക്ക് മുമ്പ് കേരളത്തിൽ മത്തിയുടെ വില 400 കടന്നിരുന്നു. എന്നാലിപ്പോൾ കിലോഗ്രാമിന് 40 രൂപ പോലും കിട്ടാത്ത സാഹചര്യമാണുള്ളത്. 400 രൂപയ്ക്ക് മലയാളി വാങ്ങി, കറി വച്ചും വറുത്തും കഴിച്ച മത്തിയാകട്ടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിപണനത്തിനായി കേരളത്തിൽ എത്തിയവയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചുരുക്കിപ്പറഞ്ഞാൽ ആഴ്‌ചകൾക്ക് മുമ്പുണ്ടായ മത്തിയുടെ ഡിമാന്‍ഡ് കേരളത്തിലെ മത്സ്യബന്ധന മേഖലയ്ക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യം കേരളത്തിൻ്റെ തീരക്കടലിൽ എവിടെ വലയിട്ടാലും മത്തിയാണെന്നതാണ്. ക്രമാതീതമായ മത്തിയുടെ വർധനവ് വിലയിടിവിനും മത്സ്യത്തൊഴിലാളികളുടെ കഷ്‌ടകാലത്തിനുമാണ് ഇടയാക്കിയത്. തീരക്കടലിൽ ആഴക്കടലിലുമൊക്കെ സുലഭമായ മത്തിയുടെ വലിപ്പവും ഗുണമേന്മയും കുറവാണ്.

മത്തി വില കുറഞ്ഞു  SARDINE FISH RATE  SARDINE FISH PRICE KERALA  മത്തി വില കുത്തനെ താഴേക്ക്
മത്തി മീൻ (Getty Images)

കേരളത്തിലെ മത്സ്യബന്ധനമേഖല നേരിടുന്ന പ്രധാന പ്രശ്‌നമായി മത്തിയുടെ ക്രമാതീതമായ വർധനവ് മാറിയെന്ന് മത്സ്യത്തൊഴിലാളി ഐക്യ വേദി സംസ്ഥാന പ്രസിഡൻ്റ് ചാൾസ് ജോർജ് ചൂണ്ടിക്കാണിച്ചു. മക്കളെ പോറ്റിയെന്ന് മത്സ്യത്തൊഴിലാളികൾക്ക് ഇടയിൽ അറിയപ്പെടുന്ന മത്തിക്ക് ആരോഗ്യ മേഖലയിലും സാമ്പത്തിക രംഗത്തും നിർണായക സ്ഥാനമാണുള്ളത്.

കേരളത്തിലെ കടലിൽ പോകുന്ന ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ ഉപജീവനമാർഗം കൂടിയാണ് മത്തി. 12 വർഷത്തിന് ശേഷമാണ് മത്തിയുടെ ലഭ്യത കൂടിയത്. ഈ വർഷം ജൂൺ മുതൽ ലഭിക്കുന്നത് ചെറിയ മത്തികളാണ്.

മിനിമം ലീഗൽ സൈസ്: സിഎംഎഫ്ആർഐ നിശ്ചയിച്ച പിടിക്കാൻ കഴിയുന്ന മത്സ്യത്തിൻ്റെ വലിപ്പമാണ് എംഎൽഎസ്. ഈ വലിപ്പമോ ഇതിൽ അൽപം കൂടുതലോ ആയ മത്തിയാണ് ഇപ്പോൾ ലഭിക്കുന്നത്. കേരളത്തിലെ തൊഴിലാളികൾ ഒക്ടോബർ മാസത്തിൽ ചെറിയ മത്തി പിടിക്കില്ലെന്ന് തീരുമാനിക്കുകയും പിടിക്കാതിരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ മിനിമം ലീഗൽ സൈസ് എത്തിയപ്പോഴാണ് പിടിക്കാൻ തുടങ്ങിയത്. എന്നാൽ ഇപ്പോൾ കുഞ്ഞൻ മത്തികളാണ് ലഭിക്കുന്നത്. ഇത് പിടിച്ച് വിറ്റാൽ ചെലവിനുള്ള പണം പോലും കിട്ടില്ലെന്നാണ് മത്സ്യബന്ധന രംഗത്തുള്ളവർ പറയുന്നത്.

മത്തിയുടെ വർധനവ് സൃഷ്‌ടിച്ച പ്രതിസന്ധി: കടലിൽ മത്തി വർധിച്ചതോടെ മറ്റ് മത്സ്യങ്ങൾ കിട്ടാതായെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കിട്ടുന്ന മത്തിക്ക് വില കൂടി കിട്ടാതായതോടെയാണ് മത്തി വർധനവ് പ്രതിസന്ധി സൃഷ്‌ടിച്ചത്. ചെറിയ മത്തി മുഴുവൻ തമിഴ്‌നാട്ടിലെയും കർണാടകയിലെയും മത്സ്യത്തീറ്റ ഫാക്‌ടറികളിലേക്കാണ് പോകുന്നത്. ഇത് പരിസ്ഥിതി വിരുദ്ധമായ പ്രവർത്തനമാണെണ് ചാൾസ് ജോർജ് കാണിക്കുന്നു.

ഇത് തടയണമെന്ന് ഫിഷറീസ് മന്ത്രി വിളിച്ച യോഗത്തിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് ആവശ്യമായ ക്രമീകരണങൾ ഏർപ്പെടുത്തണമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നത്. ചെറിയ മത്തിയെ പിടിച്ച് നശിപ്പിക്കുന്നതിന് പകരം തൊഴിലാളികൾക്ക് സഹായം നൽകി മത്തിയെ സംരക്ഷിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ചാൾസ് ജോർജ് പറഞ്ഞു.

പഠനം നടത്താതെ സിഎംഎഫ്ആർഐ: മത്തിയുടെ വർധനവ് സംബന്ധിച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചുവെങ്കിലും തീരക്കടലിൽ പഠനം നടത്താനാകില്ലെന്നാണ് സിഎംഎഫ്ആർഐ വ്യക്തമാക്കിയത്. പന്ത്രണ്ട് നോട്ടിക്കൽ മൈലിന് അപ്പുറത്തുള്ള മത്സ്യങ്ങളെക്കുറിച്ച് പഠിക്കാനേ തങ്ങൾക്ക് അവകാശം ഉള്ളൂവെന്നും കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനം പറയുന്നതായും ഇത് ശരിയല്ലെന്നും മത്സ്യബന്ധന മേഖലയിലുളള സംഘടനകൾ ചൂണ്ടികാണിക്കുന്നു.

സിഎംആർഎഫ്ഐ നിലപാട് പ്രതിഷേധാർഹമാണന്നും ചാൾസ് ജോർജ് ചൂണ്ടികാണിച്ചു. നിലവിലെ മത്തി പ്രതിസന്ധി ചൂണ്ടിക്കാണിച്ചുവെങ്കിലും ഫിഷറീസ് വകുപ്പോ, സംസ്ഥാന സർക്കാരോ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്.

Also Read
  1. മത്തി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ... രുചിയില്‍ നോ കോംമ്പ്രമൈസ്
  2. ഹമ്പമ്പോ! നേന്ത്രപ്പഴവും സെഞ്ച്വറിയിലേക്ക്; വിലക്കുതിപ്പില്‍ കര്‍ഷകര്‍ക്ക് ആശ്വാസം
  3. പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ആധാർ വേണ്ട; അപേക്ഷകർ സ്വീകരിക്കേണ്ട മുൻകരുതലുകൾ
  4. പാര്‍ട്ടിയില്‍ തിളങ്ങാം! മേക്കപ്പ് ഇനി ഇങ്ങനെയാക്കാം; ട്രെന്‍ഡിങ് ലുക്കുകള്‍ ഇതാ...
  5. ആദ്യ മെയ്‌ഡ് ഇൻ കേരള സ്‌കൂട്ടർ; നിരത്തുകളിൽ പായുംപുലി 'അറ്റ്‌ലാന്‍റ'യുടെ കഥ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.