'തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് 'ബേബി ജോണ്‍'.വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകന്‍. ഡിസംബര്‍ 25 ക്രിസ്‌മസ് ദിനത്തിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സിനിമയുടെ പ്രമോഷന്‍ പരിപാടിക്കായി കീര്‍ത്തി സുരേഷ് താലിമാലയണിഞ്ഞ് എത്തിയതൊക്കെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് കീര്‍ത്തി. വരുണ്‍ ധവാനെ തെന്നിന്ത്യന്‍ ഭാഷ പഠിപ്പിക്കുന്ന വീഡിയോയാണിത്.
'ഐ ലവ് യു' എന്ന് മലയാളത്തിലും തമിഴും തെലുഗിലും പറയാന്‍ പഠിപ്പിക്കുന്നതാണ് വീഡിയോയാണിത്. ആദ്യം തമിഴിലാണ് കീര്‍ത്തി പറഞ്ഞു പഠിപ്പിക്കുന്നത്. എന്നാല്‍ മലയാളത്തില്‍ വരുണ്‍ പറയാന്‍ തുടങ്ങിയപ്പോഴേക്കും അല്‌പം ബുദ്ധിമുട്ടി പറയുന്നത് വീഡിയോയില്‍ കാണാം. 'എനിക്ക് നിങ്ങളെ എല്ലാവരേയും വളരെ ഇഷ്‌ടമാണ്' എന്ന് പറയാനാണ് കീര്‍ത്തി വരുണിനെ പഠിപ്പിക്കുന്നത്. പിന്നീട് തെലുഗുവില്‍ പറയുന്നതും കാണാം.
എന്നാല്‍ കന്നഡ തനിക്കറിയില്ലെന്നും ആദ്യം താന്‍ പോയി കന്നഡ പഠിച്ചിട്ട് വരുണിനെ പഠിപ്പിക്കാമെന്ന് കീര്‍ത്തി പറയുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടെ കടല്‍ തീരത്ത് വച്ചായിരുന്നു കീര്‍ത്തിയുടെ ക്ലാസ്. താരം വീഡിയോ പങ്കുവച്ചതോടെ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.