ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവർ പ്രധാന കഥാപാത്രങ്ങളായി മലയാളത്തിൽ ഒരു സിനിമ എത്തുന്നു. 'കട്ടീസ് ഗ്യാങ്' എന്ന ചിത്രത്തിലാണ് ഇവർ ഒന്നിക്കുന്നത്. നവാഗതനായ അനിൽദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു.
തമിഴിൽ ഏറേ ശ്രദ്ധേയനായ യുവ നടൻ സൗന്ദർ രാജനും 'കട്ടീസ് ഗ്യാങ്' സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. സൗന്ദർ രാജന്‍റെ മലയാള അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സൗഹൃദത്തിന്‍റെ കഥ പറയുന്ന 'കട്ടീസ് ഗ്യാങ്' മെയ് പതിനാറിന് പ്രദർശനത്തിനെത്തും.
പ്രമോദ് വെളിയനാട്, മൃദുൽ, അമൽരാജ് ദേവ്, വിസ്‌മയ തുടങ്ങിയവരാണ് ഈ സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഷ്യാനിക്ക് സിനിമാസിന്‍റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരനാണ് ഈ ചിത്രത്തിന്‍റെ നിർമാണം. രാജ് കാർത്തിയുടേതാണ് തിരക്കഥ.
ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ വി നാരായണൻ ആണ്. എഡിറ്റിങ് റിയാസ് കെ ബദറും കൈകാര്യം ചെയ്യുന്നു. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് സംഗീതം പകരുന്നത് ബിജിബാൽ ആണ്. രാജ് കാർത്തിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ആനക്കട്ടി, പൊള്ളാച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായാണ് ഈ സിനിമയുടെ ഷൂട്ടിങ് പൂർത്തിയായത്.
പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ, പ്രൊജക്‌ട് ഡിസൈൻ - രാജീവ് ഷെട്ടി, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീനു കല്ലേലിൽ, മേക്കപ്പ് - ഷാജി പുൽപള്ളി, കോസ്റ്റ്യൂംസ് - സൂര്യ, സ്റ്റിൽസ് - ടി ആർ കാഞ്ചൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജീവ് ഷെട്ടി, റിയാസ് ബഷീർ, അസോസിയേറ്റ് ഡയറക്‌ടർ - സജിൽ പി സത്യനാഥൻ, രജീഷ് രാജൻ, ആക്ഷൻ - അനിൽ, കളറിസ്റ്റ് - ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - സുരേഷ് മിത്രക്കരി, പ്രൊഡക്ഷൻ മാനേജർ - രാംജിത്ത്, പരസ്യകല - പ്രാൺ.
ALSO READ:സൂപ്പർസ്‌റ്റാർ നിതിൻ മോളിയും വിനീത് ശ്രീനിവാസനും തമ്മില്‍ എന്താണ് ബന്ധം; നിവിൻ പോളി പറയുന്നതിങ്ങനെ..