പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായ 'കൽക്കി 2898 എഡി' ബോക്‌സ് ഓഫിസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ചിത്രം ഇതിനോടകം 555 കോടിയിലധികം നേട്ടം കൈവരിച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു. ഇതോടെ ഈ വർഷത്തെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായി കൽക്കി മാറി.
വമ്പൻ ഹിറ്റിലേക്ക് 'കല്‍ക്കി 2898 എഡി'; ബോക്‌സ് ഓഫിസ് കീഴടക്കി പ്രഭാസ് ചിത്രത്തിന്‍റെ കുതിപ്പ് - KALKI 2898 AD BOX OFFICE RECORDS
മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ കൽക്കി ബോക്‌സ് ഓഫിസിൽ തരംഗം സൃഷ്‌ടിക്കുകയാണ്. ചുരുങ്ങിയ ദിവസം കൊണ്ട് ഇന്ത്യയിലും വിദേശത്തുമായി നിരവധി റെക്കോർഡുകളാണ് കൽക്കി നേടിയത്.
Published : Jul 2, 2024, 1:24 PM IST
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ചിത്രമാണ് കൽക്കി. വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട ഇങ്ങനെ വലിയ താരനിര തന്നെയുണ്ട്. ആദ്യ ഷോ മുതല്‍ക്ക് തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ഇന്ത്യയിൽ നിന്നും 100 കോടിയിലധികം ഗ്രോസ് നേടിയ ചിത്രം തകർത്ത റെക്കോർഡുകൾ ഇങ്ങനെ.
- വാരാന്ത്യത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ആദ്യ ചിത്രമായി കൽക്കി. ഷാരൂഖ് ഖാൻ്റെ 'ജവാൻ' സിനിമയുടെ റെക്കോർഡിനെ തകർത്തുകൊണ്ടാണ് ഈ നേട്ടം.
- മലേഷ്യയിൽ കൽക്കിയുടെ തമിഴ് പതിപ്പ് മൂന്ന് ദിവസം കൊണ്ട് 2.2 കോടി രൂപ കലക്ഷൻ നേടി 'സലാർ' നേടിയ റെക്കോർഡുകളെ കടത്തിവെട്ടിച്ചു.
- ജർമ്മനിയിൽ 2024ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ സിനിമ. ആദ്യ വാരാന്ത്യത്തിൽ 2.25 കോടി രൂപ കലക്ഷൻ നേടിയ സിനിമ 'ആർആർആർ', 'സലാർ', 'ബ്രഹ്മാസ്ത്ര', 'കെജിഎഫ് 2' എന്നിവയുടെ റെക്കോർഡുകൾ മറികടന്നു.
- വടക്കേ അമേരിക്കയിൽ ആദ്യ വാരാന്ത്യത്തിൽ 11 ദശലക്ഷം ഡോളർ (ഏകദേശം 90 കോടി രൂപ) നേടിയ ആദ്യ ഇന്ത്യൻ സിനിമ
- ലോക ബോക്‌സ് ഓഫിസിലും തരംഗം സൃഷ്‌ടിച്ച് കൽക്കി. 'ഇൻസൈഡ് ഔട്ട് 2', 'എ ക്വയറ്റ് പ്ലേസ്: ഡേ വൺ' എന്നിവയ്ക്ക് ശേഷം 1 ബില്യൺ ഡോളർ കലക്ഷൻ നേടിയ ചിത്രം.
- ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രം. തേജ സജ്ജയുടെ ഹനു-മാൻ നേടിയ 350 കോടി രൂപ റെക്കോർഡ് തകർത്താണ് ഈ നേട്ടം.
- ഈ വർഷത്തിൽ ആദ്യ ദിനം തന്നെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രം. ലോകമെമ്പാടും 191.5 കോടി രൂപയാണ് ആദ്യ ദിനത്തിൽ കൽക്കി നേടിയത്.
- കാനഡയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ തെലുഗു ചിത്രം.