കേരളം

kerala

ETV Bharat / entertainment

ജഗദീഷ് ഇനി 'സുമാദത്തൻ'; 'കിഷ്‌കിന്ധാ കാണ്ഡം'ത്തിൽ പുതിയ വേഷപ്പകർച്ച, ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത് - Jagadish Character Poster OUT - JAGADISH CHARACTER POSTER OUT

'സുമദത്തൻ' എന്ന കഥാപാത്രത്തെയാണ് ജഗദീഷ് സിനിമയിൽ അവതരിപ്പിക്കുന്നത്. സെപ്‌റ്റംബർ 12നാണ് ചിത്രത്തിന്‍റെ റിലീസ്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്‍റെ ടീസർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

ASIF ALI STARRING KISHKINDHA KANDAM  JAGADISH CHARACTER POSTER RELEASED  കിഷ്‌കിന്ധാ കാണ്ഡം  ENTERTAINMENT NEWS
Jagadish Character Poster Is Out (ETV Bharat)

By ETV Bharat Entertainment Team

Published : Aug 26, 2024, 5:57 PM IST

'ക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് 'കിഷ്‌കിന്ധാ കാണ്ഡം'. സെപ്റ്റംബർ 12 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രത്തിലെ ജഗദീഷിന്‍റെ ക്യാരക്‌ടർ പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

'സുമാദത്തൻ' എന്ന കഥാപാത്രത്തെയാണ് ജഗദീഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രം ഗുഡ്‌വിൽ എൻ്റർടെയിൻമെൻസിന്‍റെ ബാനറിൽ ജോബി ജോർജാണ് നിർമിക്കുന്നത്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്‍റെ ടീസർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചതോടെ സോഷ്യൽ മീഡിയകളിൽ നിന്നും വലിയ വരവേൽപ്പാണ് ടീസറിന് ലഭിച്ചത്.

അപർണ്ണ ബാലമുരളി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, അശോകൻ, നിഷാൻ, വൈഷ്‌ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്‌റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം: ഗുഡ്‌വിൽ എൻ്റർടെയിൻമെൻസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്‌റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്‌സ്: വിഷ്‌ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിങ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.

Also Read:'കള്ളനാണോ പൊലീസാണോ ആദ്യം ഉണ്ടായത്?', ട്രിപ്പിള്‍ റോളില്‍ ഞെട്ടിച്ച് ടൊവിനോ; ദൃശ്യവിസ്‌മയം തീര്‍ത്ത് അജയന്‍റെ രണ്ടാം മോഷണം ട്രെയിലര്‍

ABOUT THE AUTHOR

...view details