കേരളം

kerala

ETV Bharat / entertainment

അല്ലു അര്‍ജുന്‍റെയും ശ്രീലീലയുടെയും മിന്നുന്ന പ്രകടനം കാണാം; 'കിസിക്' ഗാനത്തിന് ചുവടുകളൊരുക്കിയ ഗണേഷ് ആചാര്യ - INTERVIEW WITH GANESH ACHARYA

'പുഷ്‌പ2:ദി റൂള്‍' 'കിസിക്' ഗാനത്തിന് ചുവടുകളൊരുക്കിയ ഗണേഷ് ആചാര്യയുമായി സീമ സിന്‍ഹ ഇ ടിവി ഭാരതിന് വേണ്ടി നടത്തിയ അഭിമുഖം.

GANESH ACHARYA PUSHPA CHOREOGRAPHER  PUSHPA2 THE RULE MOVIE  പുഷ്‌പ2 സിനിമ  ഗണേഷ് ആചാര്യ കൊറിയോഗ്രാഫര്‍
ഗണേഷ് ആചാര്യ കൊറിയോഗ്രാഫര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 28, 2024, 7:32 PM IST

പുഷ്‌പ2 വില്‍ തെലുഗിലെ ഡാന്‍സിങ് ക്വീന്‍ ശ്രീലീല ആറാടിയ ഐറ്റം നമ്പര്‍ പേക്ഷകര്‍ക്കിടയില്‍ തരംഗമാവുകയാണ്. 'കിസിക്' എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം 2 കോടിയിലേറെ പേരാണ് കണ്ടത്. മാത്രമല്ല മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെന്‍ഡിങ്ങിലും ഇടം പിടിക്കുകയും ചെയ്‌തു. ഗാനരംഗത്തിലെ ശ്രീലീലയുടെ അല്ലു അര്‍ജുന്‍റെയും പ്രകടനം ചര്‍ച്ചയാവുകയാണ്.

ദേവി ശ്രീ പ്രസാദിന്‍റെ ഈണത്തിന് സുഭലഷിണി ആണ് ഗാനം ആലപിച്ചത്. ചന്ദ്രബോസിന്‍റെതാണ് വരികള്‍. പാട്ടിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയതെങ്കിലും വീഡിയോ ഗാനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഗാനത്തിന് കൊറിയോഗ്രാഫ് ചെയ്‌ത ഗണേഷ് ആചാര്യ ഇ ടിവി ഭാരതുമായി സംസാരിക്കുന്നു.

'പുഷ്‌പ ദി റൈസ്' എന്ന ആദ്യഭാഗത്തില്‍ സാമന്ത അവതരിപ്പിച്ച 'ഊ അണ്ടാവാ' എന്ന ഗാനം ഇതിനോടകം തന്നെ ലക്ഷകണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. കല്യാണം മുതല്‍ പബ്ബുകളില്‍ വരെ എല്ലായിടത്തും ഈ ഗാനം നിറഞ്ഞു നിന്നു. ഷാരൂഖ് ഖാനും വിക്കി കൗശലും പോലും ഐഐഎഫ് അവാര്‍ഡ് വേദിയില്‍ ഈ ഗാനത്തിന് പുതിയ ചുവടുകള്‍ വച്ചു. 450 മില്യണ്‍ ആളുകളാണ് ഗാനം ഇതിനോടകം തന്നെ കണ്ടത്. അതുകൊണ്ട് തന്നെ ഇതിന്‍റെ തുടര്‍ച്ചയായി ഇറങ്ങിയ പുഷ്‌പ 2 വിലെ ഐറ്റം നമ്പര്‍ ഗാനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഗാനരംഗത്ത് സാമന്തയെ വെല്ലുമോ ശ്രീലീല എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കിസിക് ഗാനത്തിലെ ഹൂക്ക് സ്‌റ്റെപ്പ്

കിസിക് ഗാനത്തിലെ ഹുക്ക് ലൈന്‍ പ്രേക്ഷകരില്‍ വലിയ കൗതുകമുണര്‍ത്തിയിട്ടുണ്ട്. അതേ സമയം 'ഊ അണ്ടാവാ' എന്ന ഗാനവുമായി ഇപ്പോഴും താരതമ്യം ചെയ്യുന്നുണ്ട്. അന്താരാഷ്‌ട്ര നിലവാരത്തില്‍ തന്നെ ഈ ഗാനമായി മാറുമെന്ന് ഉറപ്പാണെന്ന് പറയുകയാണ് 'ഊ അണ്ടാവ'യുടെ കൊറിയോഗ്രാഫറായ ഗണേഷ് ആചാര്യ.

കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയും അല്ലു അര്‍ജുനും (ETV Bharat)

'കിസിക്' ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിട്ടുണ്ട്. ഈ ഗാനത്തിന്‍റെ പൂര്‍ണ രൂപം പുറത്തിങ്ങുമ്പോള്‍ ആളുകള്‍ക്ക് ഇതിന്‍റെ ലെവല്‍ മസിലാക്കും. 'ഊ അണ്ടാവ'യേക്കാള്‍ മികച്ചതാണ് 'കിസിക്' ഗാനം. എനിക്ക് അത് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. അതിന്‍റെ പുതിയ രീതിയും ശ്രീലീലയുടെ ചടുലമായ നൃത്തച്ചുവടുകളൊക്കെ ഇതിനോടകം തന്നെ ആളുകളെ ആകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്. ഗണേഷ് ആചാര്യ പറഞ്ഞു.

തന്‍റെ എല്ലാ നൃത്തത്തിലും ഹൂക്ക് സ്‌റ്റെപ്പുകള്‍ ഉണ്ട്. അല്ലു അര്‍ജുന്‍റെ കിടില്‍ നൃത്തച്ചുവടുകളും ശ്രീലീലയുടെ മിന്നുന്ന പ്രകടനവും കൊണ്ട് ഗാന രംഗം സ്‌ക്രീനിലെത്തുമ്പോള്‍ മികച്ചതായിരിക്കും. മാത്രമല്ല സിനിമയുടെ പ്രമേയത്തോട് ഇണങ്ങുന്നത് തന്നെയാണ് ഈ ഗാനവും. ഈ ഗാനം കഥയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്.

താന്‍ ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദത്തിലുമല്ല ഈ ഗാനങ്ങളൊന്നും ചെയ്‌തിട്ടുള്ളത്. എല്ലായ്പ്പോഴും തന്‍റെ പരാമവധി നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ട്. പുഷ്‌പയുടെ ആദ്യ ഭാഗത്തില്‍ എനിക്ക് ഏറ്റവും മികച്ചത് നല്‍കാന്‍ സാധിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ കൊറിയോഗ്രാഫ് ചെയ്യുന്ന എല്ലാ പാട്ടുകളും എന്‍റെ ആദ്യഗാനം പോലെയാണ്. അതുകൊണ്ട് തന്നെ പുഷ്‌പ 1 ഊ അണ്ടാവ എന്നിവയുടെ സമ്മര്‍ദ്ദം എന്‍റെമേല്‍ ഇല്ല.

പുഷ്‌പ2ലെ നാല് ഗാനങ്ങള്‍ ഗണേഷ് കൊറിയോഗ്രാഫ് ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ 2021 ല്‍ ചെയ്‌ത ഗാനങ്ങളേക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗത്തിലേത്. ആദ്യത്തേതുമായി ഒരു താരതമ്യവുമില്ല.

ശ്രീലീലയും അല്ലു അര്‍ജുനും

അല്ലു അര്‍ജുനുമായി ഡാന്‍സ് ചെയ്യുമ്പോള്‍ ശ്രീലീലയ്ക്ക് വലിയ കെമട്രിയാണുള്ളത്. ശ്രീലീല ഒരു മികച്ച നര്‍ത്തകിയാണ്. അത് വലിയ കാര്യമാണ്. ഈ ഗാനം പുറത്തിങ്ങുമ്പോള്‍ ആളുകള്‍ക്ക് അതിന്‍റെ ലെവല്‍ മനസിലാകും. മാത്രമല്ല ഇരുവരും സ്‌ക്രീനില്‍ തീര്‍ക്കുന്ന ദൃശ്യവിരുന്ന് എത്രത്തോളമാണെന്നും പ്രേക്ഷകര്‍ക്ക് മനസിലാകും. ഇന്ദ്രിയാനുഭവം തീര്‍ക്കാന്‍ വ്യത്യസ്‌തമായ വഴികളുണ്ട്. അഭിനേതാക്കള്‍ അമിതമായി പ്രകടിപ്പിക്കുന്ന മനോഭാവം മതിയാകും അതിന്.

കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയും അല്ലു അര്‍ജുനും (ETV Bharat)

ചിക്കിണി ചമേലിയായാലും, ചമ്മ ചമ്മയായാലും, ബീഡി ജലൈലേയായലും ഒരു നടനെ അല്ലെങ്കില്‍ നര്‍ത്തകനെ എങ്ങനെ അവതരിപ്പിക്കണമെന്ന് തനിക്കറിയാം. രണ്ട് അഭിനേതാക്കളും പാട്ടിനോട് ഒരു പ്രത്യേക മനോഭാവം കൊണ്ടുവന്നിണ്ടുണ്ട്. അത് പ്രേക്ഷകര്‍ക്ക് ഇഷ്‌ടപ്പെടും.

ബോളിവുഡില്‍ കഴിഞ്ഞ തന്‍റെ മുപ്പത് വര്‍ഷത്തെ സിനിമ കരിയറില്‍ 200 സിനിമകളിലായി 500 പാട്ടുകള്‍ക്ക് ഗണേഷ് ആചാര്യ കൊറിയോഗ്രാഫ് ചെയ്‌തിട്ടുണ്ട്. മാസ്‌റ്റര്‍ ജി എന്നാണ് അദ്ദേഹത്തെ ഇപ്പോള്‍ അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യയിലും ടോളിവുഡിലുമായി നിരവധി ഓഫറുകളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്.

അല്ലു അര്‍ജുനുമായുള്ള ബന്ധം

അല്ലു അര്‍ജുനുമായി തങ്ങള്‍ക്കിടയില്‍ അതിമനോഹരമായ ബന്ധമാണുള്ളത്. പുഷ്‌പ മാത്രമല്ല ദുവ്വാഡ ജഗന്നാഥം, സറൈനോട് എന്നീ ചിത്രങ്ങളിലും അല്ലു അര്‍ജുന് വേണ്ടി താന്‍ നൃത്തം ഒരുക്കിയിട്ടുണ്ട്. അല്ലു അര്‍ജുന്‍ എന്‍റെ അടുത്ത സുഹൃത്താണ്, അദ്ദേഹത്തെ താന്‍ വളരെ അധികം സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹവും എന്നെ സ്‌നേഹിക്കുന്നു. പുഷ്‌പ 1 ചെയ്യുമ്പോള്‍ തനിക്ക് തിമിര ശസ്‌ത്രക്രിയ ഉണ്ടായിരുന്നു. പക്ഷേ അത് മാറ്റിവച്ചു. അല്ലു അര്‍ജുന്‍റെ അഭ്യര്‍ത്ഥന പ്രകാരം ആ ഗാനം ചെയ്‌തു.

ഗാനത്തിന്‍റെ സൂക്ഷ്‌മതകളും അതിന്‍റെ ഭാവങ്ങളുമെല്ലാം അദ്ദേഹം ഇഷ്‌ടപ്പെടുന്നുണ്ട്. ഞാന്‍ ഇടുന്ന ലളിതമായ ഹുക്ക് സ്‌റ്റെപ്പുകള്‍ അദ്ദേഹത്തിന് ഇഷ്‌ടമാണ്. അദ്ദേഹം എന്നെ വിശ്വസിക്കുന്നുണ്ട്. അദ്ദേഹം മികച്ച ഒരു നര്‍ത്തകനാണ്.

മറ്റു താരങ്ങള്‍ക്ക് വേണ്ടിയും കൊറിയോഗ്രാഫ്

അല്ലു അര്‍ജുന് വേണ്ടി മാത്രമല്ല അദ്ദേഹം കൊറിയോഗ്രാഫ് ചെയ്‌തിട്ടുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ 'ദേവര' എന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ ടി ആറിന് വേണ്ടിയും അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രം 'ഗെയിം ചെയ്ഞ്ചറില്‍' രാം ചരണിന് വേണ്ടിയുമൊക്കെ ഗണേഷ് ആചാര്യ കൊറിയോഗ്രാഫ് ചെയ്‌തിട്ടുണ്ട്.

തെന്നിന്ത്യ സിനിമയുടെ ഉള്ളടക്കത്തിനാണ് പ്രാധാന്യം നല്‍കുന്നത്. കൂടുതല്‍ ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബോളിവുഡിലൊക്കെ താരപദവിക്ക് പിന്നാലെയാണ് ഓടുന്നത്. അവിടെ സംവിധായകര്‍ താരങ്ങളെയാണ് ശ്രദ്ധിക്കുന്നത്. എന്നാല്‍ തെന്നിന്ത്യയില്‍ താരങ്ങള്‍ സംവിധായകരെയാണ് ശ്രദ്ധിക്കുന്നത്. കൂടുതല്‍ അച്ചടക്കമുള്ളവരാണ്. അവര്‍ കൃത്യസമയത്ത് സെറ്റില്‍ എത്തുന്നു. എന്നാല്‍ ബോളിവുഡില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് താരങ്ങളാണ്.

ഡാന്‍സിങ് സ്റ്റാര്‍ ഗോവിന്ദയ്ക്ക് വേണ്ടിയും ഗണേഷ് ആചാര്യ ചുവടുകള്‍ ഒരുക്കി. ഗോവിന്ദ എപ്പോഴും അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവനായിരുന്നു. കിസി ഡിസ്കോ മേ ജായേൻ, ലൈലാ ലൈലാ കുർത്ത ഫാഡ് കേ, രാം നാരായൺ തുടങ്ങിയ ഗാനങ്ങളെല്ലാം വൻ ഹിറ്റുകളായിരുന്നു. 90-കൾ സുവർണ്ണ കാലഘട്ടമായിരുന്നു. അത്തരത്തിലുള്ള പാട്ടുകള്‍ ചെയ്യാന്‍ പ്രേക്ഷകര്‍ പറയാറുണ്ട്.

കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയും ശ്രീലീലയും അല്ലു അര്‍ജുനും (ETV Bharat)

നര്‍ത്തകരല്ലാത്തവരെ നൃത്തം പഠിപ്പിക്കുന്നത് എളുപ്പമാണെന്നാണ് ആചാര്യ പറയുന്നത്. അതേസമയം ഗോവിന്ദനെപ്പോലെ ഒരു നല്ല നർത്തകനെ പഠിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. “സണ്ണി ഡിയോളിനെ പഠിപ്പിക്കാൻ എളുപ്പമാണ്, പക്ഷേ ഗോവിന്ദനെ പഠിപ്പിക്കാൻ പ്രയാസമാണ്. സണ്ണിയോട് താൻ എന്ത് പറഞ്ഞാലും അവൻ അത് മിണ്ടാതെ ചെയ്യും, പക്ഷേ ഓരോ തവണയും എനിക്ക് ഗോവിന്ദയ്ക്ക് പുതിയ ചുവടുകൾ ഇടേണ്ടിവന്നു, കാരണം അദ്ദേഹം തന്നെ ഒരു മികച്ച നർത്തകനായതിനാൽ അദ്ദേഹം എന്നോട് ചോദിക്കും, 'അരേ, വീണ്ടും അതേ ചുവട്', ”

രൺബീർ കപൂർ, രൺവീർ സിംഗ്, ടൈഗർ ഷറോഫ് തുടങ്ങിയ യുവ താരങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം കൂടുതലും പ്രവര്‍ത്തിക്കുന്നത്. അവരോപ്പം പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ എളുപ്പമാണ്. ഷാരൂഖിനൊപ്പം അവസാനമായി പ്രവർത്തിച്ചത് ഡങ്കിക്ക് വേണ്ടിയായിരുന്നുവെന്ന് ആചാര്യ പറയുന്നു.

നിരവധി പുരസ്‌കാരങ്ങള്‍

ഫിലിം ഫെയർ അവാർഡുകൾ, ദേശീയ അവാർഡുകൾ, ഐഐഎഫ്എ അവാർഡുകൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ആചാര്യ തന്‍റെ നൃത്തസംവിധാനത്തിന് നേടിയിട്ടുണ്ട്. ഭാഗ് മിൽഖാ ഭാഗ് [2013] എന്ന ചിത്രത്തിലെ ഹവാൻ കുണ്ഡ്, ടോയ്‌ലറ്റ്: ഏക് പ്രേം കഥ (2017) എന്ന ചിത്രത്തിലെ ഗോരി തു ലത്ത് മാർ എന്നീ ഗാനങ്ങൾക്ക് മികച്ച നൃത്തസംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം അദ്ദേഹം നേടി.

ബോളിവുഡോ ടോളിവുഡോ ഹോളിവുഡോ ആകട്ടെ, ജോലി നന്നായി അറിഞ്ഞിരിക്കണം. എപ്പോഴും തന്‍റെ കഴിവില്‍ പ്രവര്‍ത്തിക്കാനും പാട്ടുകളില്‍ പ്രകടിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. താന്‍ തമിഴനാണെങ്കിലും ബോളിവുഡിലാണ് പ്രവര്‍ത്തിക്കുന്നത്.

കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയും അല്ലു അര്‍ജുനും (ETV Bharat)

സൗത്ത്, മറാത്തി, ഭോജ്പുരി, പഞ്ചാബി അല്ലെങ്കിൽ ബോളിവുഡ് എന്നിങ്ങനെ എല്ലാ വ്യവസായങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ആരെയും വേർതിരിക്കുന്നില്ല. 42 വർഷമായി താന്‍ ഇൻഡസ്ട്രിയിൽ തുടരുകയും ഇപ്പോഴും ശക്തമായി തുടരുകയും ചെയ്യുന്നുവെങ്കിൽ അത് മറ്റൊന്നുമല്ല, എന്‍റെ കഴിവില്‍ വിശ്വസിക്കുന്നത് കൊണ്ടാണ്, ആചാര്യ പറഞ്ഞു..

Also Read:'ടര്‍ക്കിഷ് തര്‍ക്കം'; തിയേറ്ററില്‍ പൊളിഞ്ഞ പടം രക്ഷിക്കാനോ മതനിന്ദാ വിവാദം? വി.ടി ബല്‍റാം

ABOUT THE AUTHOR

...view details