കേരളം

kerala

ETV Bharat / entertainment

മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യം; ഇന്ദ്രജിത്തിന്‍റെ ധീരം ടൈറ്റില്‍ ടീസര്‍ ശ്രദ്ധേയം - DHEERAM TITLE TEASER

ഇന്ദ്രജിത്ത് സുകുമാരന്‍ നായകനായി എത്തുന്ന ധീരം ടീസര്‍ റിലീസ് ചെയ്‌തു. പ്രേക്ഷക ശ്രദ്ധയാകർഷിച്ച നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്‌തനായ ജിതിൻ സുരേഷ് ടി ആണ് സിനിമയുടെ സംവിധാനം. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് പ്രത്യക്ഷപ്പെടുന്നത്.

ധീരം ടൈറ്റില്‍ ടീസര്‍  INDRAJITH SUKUMARAN  JITHIN SURESH T MOVIE DHEERAM  ധീരം
Dheeram Title Teaser (ETV Bharat)

By ETV Bharat Entertainment Team

Published : Nov 6, 2024, 1:10 PM IST

ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ക്രൈം ഇൻവെസ്‌റ്റിഗേഷൻ ത്രില്ലറാണ് 'ധീരം'. സിനിമയുടെ ടൈറ്റിൽ ടീസർ പുറത്തുവിട്ടു. ഏറെ കൗതുകമുണർത്തുന്നതാണ് ടീസര്‍.

ഇന്ദ്രജിത്തും മുഖം മൂടികള്‍ അണിഞ്ഞ നാല് അപരിചിതരുമാണ് ടീസറില്‍. കയ്യില്‍ ചോര ഒലിച്ച കത്തികളുമായി നില്‍ക്കുന്ന അപരിചിതരെയും, കയ്യിലെ തോക്കുപയോഗിച്ച് ഒരാളെ വെടിവെച്ച് വീഴ്‌ത്തുന്ന ഇന്ദ്രജിത്തിനെയുമാണ് ടീസറില്‍ കാണാനാവുക.

സിനിമയിലെ പ്രീ ഷൂട്ട് ചെയ്‌ത രംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് 1.42 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ചിത്രത്തിലെ പ്രീ ഷൂട്ട് ചെയ്‌ത രംഗങ്ങൾ കൊണ്ട് ഒരു ടീസർ ടൈറ്റിൽ അനൗൺസ് ചെയ്യുന്നത്.

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങി സിനിമ മേഖലയിലെ പ്രമുഖരായ 99 പേർ ചേർന്നാണ് ടീസർ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ റിലീസ് ചെയ്‌തത്. സംവിധായകന്‍ ജിതിന്‍ സുരേഷ് ടിയും ടൈറ്റില്‍ ടീസര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. പ്രേക്ഷക ശ്രദ്ധയാകർഷിച്ച നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രശസ്‌തനാണ് ജിതിൻ സുരേഷ് ടി.

Dheeram (ETV Bharat)

ഒരു മുഴുനീള പൊലീസ് വേഷത്തെയാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് കൈകാര്യം ചെയ്യുന്നത്. ഇന്ദ്രജിത്തിനെ കൂടാതെ അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, വിജയരാഘവൻ, റെബ മോണിക്ക ജോൺ തുടങ്ങിയവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

'ഒരേ മുഖം', 'പുഷ്‌പക വിമാനം', 'പട കുതിര' എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'നോ വേ ഔട്ട്' എന്ന സിനിമയ്‌ക്ക് ശേഷം റെമൊ എന്‍റര്‍ടെയിന്‍മെന്‍റ്‌സിന്‍റെ ബാനറിൽ റെമോഷ് എം.എസ് ആണ് സിനിമയുടെ നിര്‍മ്മാണം.

Dheeram (ETV Bharat)

ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആണ് സിനിമയുടെ എഡിറ്റർ. നാഗൂരൻ രാമചന്ദ്രൻ മലയാളത്തിൽ ആദ്യമായി പ്രവർത്തിക്കുന്ന ചിത്രം കൂടിയാണിത്. മണികണ്‌ഠൻ അയ്യപ്പ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

കോസ്റ്റ്യൂംസ് - റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‌ണൻ, വിഎഫ്എക്‌സ്‌ ആന്‍ഡ് 3D അനിമേഷൻ - ഐഡന്‍റ് ലാബ്‌സ്‌, 3D ആർട്ടിസ്‌റ്റ് - ശരത്ത് വിനു, പ്രൊഡക്ഷൻ ഡിസൈനർ - സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ, മാർക്കറ്റിംഗ് കൺസൾടന്‍റ്‌ - മിഥുൻ മുരളി, സ്‌റ്റിൽസ് - സേതു അത്തിപ്പിള്ളിൽ, പിആർഒ - പി ശിവപ്രസാദ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Also Read: ഇന്ദ്രജിത്ത് ബോളിവുഡിലേയ്‌ക്ക്; അരങ്ങേറ്റം അനുരാഗ് കശ്യപിനൊപ്പം - Indrajith Sukumaran Bollywood debut

ABOUT THE AUTHOR

...view details