കേരളം

kerala

ETV Bharat / entertainment

ഹനുമാന്‍കൈന്‍ഡ് ഇനി സിനിമയിലേയ്‌ക്ക്; റൈഫിള്‍ ക്ലബ് ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത് - Hanumankind debut Rifle Club

റൈഫിള്‍ ക്ലബ്ബിലെ ഹനുമാൻകൈൻഡിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. എല്ലാ രീതിയിലും പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തുന്ന വേഷമായിരിക്കും ചിത്രത്തില്‍ ഹനുമാന്‍കൈന്‍ഡിന്‍റേത് എന്നാണ് സൂചന.

HANUMANKIND DEBUT  RIFLE CLUB CHARACTER POSTER  RIFLE CLUB  ഹനുമാന്‍കൈന്‍ഡ്
Hanumankind (Instagram Official)

By ETV Bharat Entertainment Team

Published : Aug 19, 2024, 1:39 PM IST

'ബിഗ് ഡോഗ്‌സ്‌' എന്ന ഒറ്റ ട്രാക്കിലൂടെ ആഗോള തലത്തില്‍ ശ്രദ്ധ നേടിയ മലയാളി റാപ്പര്‍ ഹനുമാന്‍കൈന്‍ഡ് എന്ന സൂരജ് ചെറുകാട്ട് അഭിനയ രംഗത്തേയ്‌ക്ക്. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന 'റൈഫിള്‍ ക്ലബ്' എന്ന ചിത്രത്തിലാണ് ഹനുമാന്‍കൈന്‍ഡ് വേഷമിടുക. സിനിമയില്‍ ഒരു സുപ്രധാന വേഷത്തിലാണ് ഹനുമാന്‍കൈന്‍ഡ് എത്തുന്നത്.

കഴിഞ്ഞ ദിവസം 'റൈഫിള്‍ ക്ലബ്ബി'ലെ ഹനുമാൻകൈൻഡിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. പുറത്തുവിട്ട് നിമിഷ നേരം കൊണ്ട് തന്നെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു. ചിത്രം ഓണം റിലീസായി തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

Rifle Club character poster (ETV Bharat)

പ്രേക്ഷകരെ എല്ലാ രീതിയിലും തൃപ്‌തിപ്പെടുത്തുന്ന വേഷമായിരിക്കും ചിത്രത്തില്‍ ഹനുമാന്‍കൈന്‍ഡിന്‍റേത് എന്നാണ് സൂചന. ഒപിഎം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, ദിലീഷ് പോത്തൻ, വാണി വിശ്വനാഥ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നത്. അനുരാഗ് കശ്യപിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണ് 'റൈഫിള്‍ ക്ലബ്'. വിജയരാഘവൻ, ദർശന രാജേന്ദ്രൻ, സെന്ന ഹെഗ്‌ഡെ, വിനീത് കുമാർ, റാഫി, സുരേഷ് കൃഷ്‌ണ, സുരഭി ലക്ഷ്‌മി, വിഷ്‌ണു അഗസ്ത്യ, ഉണ്ണിമായ പ്രസാദ്, പ്രശാന്ത് മുരളി, പൊന്നമ്മ ബാബു, നടേഷ് ഹെഗ്‌ഡെ, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, പരിമള്‍ ഷായ്‌സ്‌, നവനി ദേവാനന്ദ്, സജീവ് കുമാർ, ഉണ്ണി മുട്ടത്ത്, കിരൺ പീതാംബരൻ, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

ശ്യാം പുഷ്‌കരൻ, ഷറഫു, ദിലീഷ് നായർ, സുഹാസ് എന്നിവർ ചേർന്നാണ് റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അതേസമയം 'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരൻ, ദിലീഷ് നായർ എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് 'റൈഫിൾ ക്ലബ്ബി'ന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ് - റോണക്‌സ്‌ സേവിയർ, വസ്ത്രാലങ്കാരം - മഷർ ഹംസ, എഡിറ്റർ - വി സാജന്‍, സംഘട്ടനം - സുപ്രീം സുന്ദർ, സംഗീതം - റെക്‌സ്‌ വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിഷോര്‍ പുറക്കാട്ടിരി, സ്‌റ്റില്‍സ് - റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പിആര്‍ഒ - ആതിര ദില്‍ജിത്ത് എന്നിവരും നിര്‍വഹിക്കുന്നു.

Also Read:ആരാണ് ഈ ഇന്‍റര്‍നാഷണല്‍ ഹനുമാന്‍കൈന്‍ഡ്? ഒറ്റ ട്രാക്കിലൂടെ വിദേശികളെ ഞെട്ടിച്ച മലയാളി റാപ്പര്‍ - Malayali rapper Hanumankind

ABOUT THE AUTHOR

...view details