കേരളം

kerala

ETV Bharat / entertainment

'കലക്കണം ഈ കല്യാണം': 'ഗുരുവായൂരമ്പല നടയിൽ' ഒടിടിയിലേക്ക് - Guruvayoorambala Nadayil OTT - GURUVAYOORAMBALA NADAYIL OTT

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ 'ഗുരുവായൂരമ്പല നടയിൽ' പ്രേക്ഷകരിലേക്ക്. ജൂൺ 27 മുതൽ സ്‌ട്രീമിങ് ആരംഭിക്കും.

ഗുരുവായൂരമ്പല നടയിൽ ഒടിടി  GURUVAYOORAMBALA NADAYIL MOVIE  GURUVAYOORAMBALA NADAYIL ON HOTSTAR  MALAYALAM NEW OTT RELEASES
Guruvayoorambala Nadayil Movie (ETV Bharat)

By ETV Bharat Kerala Team

Published : Jun 24, 2024, 8:22 PM IST

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തി തിയേറ്ററുകളിൽ മിന്നും പ്രകടനം കാഴ്‌ചവച്ച ചിത്രം 'ഗുരുവായൂരമ്പല നടയിൽ' ഒടിടിയിലേക്ക്. വിപിൻ ദാസ് സംവിധാനം ചെയ്‌ത ഈ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുന്നത്. ജൂൺ 27 മുതൽ 'ഗുരുവായൂരമ്പല നടയിൽ' സ്‌ട്രീമിങ് ആരംഭിക്കും.

ഏറെ പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ 'ജയ ജയ ജയ ജയ ഹേ'യ്‌ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത സിനിമയാണ് 'ഗുരുവായൂരമ്പല നടയിൽ'. മെയ് 16ന് ആയിരുന്നു ഈ ചിത്രം തിയേറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫിസിൽ തകർപ്പൻ പ്രകടനം കാഴ്‌ചവയ്‌ക്കാൻ സിനിമയ്‌ക്കായി. ഇപ്പോഴും ചില തിയേറ്ററുകളിൽ ഈ സിനിമ പ്രദർശനം തുടരുന്നുണ്ട്.

അനശ്വര രാജൻ, നിഖില വിമൽ എന്നിവരാണ് ഈ ഫാമിലി എന്‍റർടെയിനർ സിനിമയിലെ നായികമാർ. തമിഴ് ഹാസ്യതാരം യോ​ഗി ബാബുവും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ഇദ്ദേഹം മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു. ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‌വാന്‍, കുഞ്ഞികൃഷ്‌ണന്‍ മാസ്റ്റര്‍, മനോജ് കെയു, ബൈജു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്ന് നിർമിച്ച 'ഗുരുവായൂരമ്പല നടയിൽ' പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്‍റർടെയിൻമെൻസും ചേർന്നാണ് പ്രേക്ഷകരിലേക്കെത്തിച്ചത്. ഇപ്പോഴിത ചിത്രം ഒടിടിയിൽ എത്തുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ആരാധകർ ഏറെ ആവേശത്തിലാണ്.

ALSO READ:'ട്യൂൺ നന്നായാൽ വരികളാരും ശ്രദ്ധിക്കില്ല': സംഗീതത്തിലലിഞ്ഞ ജീവിത യാത്ര; ഓര്‍മകള്‍ പങ്കിട്ട് ജാസി ഗിഫ്‌റ്റ്

ABOUT THE AUTHOR

...view details