നടന്‍ ഗിന്നസ് പക്രു ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം പതിനെട്ടാം പടി ചവിട്ടിയത്. അയ്യപ്പ ദര്‍ശനം തന്നെ ഒരു ഊര്‍ജ്ജമാണ്. പതിനെട്ട് പടികളും പ്രത്യേക അനുഭവമാണ് നല്‍കുന്നതെന്ന് അയ്യപ്പനെ കണ്ട സന്തോഷം പങ്കുവച്ചുകൊണ്ട് ഗിന്നസ് പക്രു പറഞ്ഞു. ഇത് എട്ടാം തവണയാണ് താരം സന്നിധാനത്ത് എത്തുന്നത്.
ഇവിടെ വന്ന് ഭഗവാനെ തൊഴുത് പോകുന്നവര്‍ക്ക് ആയുഷ്‌കാലം മുഴുവന്‍ ആ ഊര്‍ജം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അയ്യപ്പനെ തൊഴുമ്പോള്‍ അയ്യപ്പന്‍ മാത്രമാണ് മനസില്‍. ആ സമയം മറ്റൊന്നും മനസില്‍ വരില്ല. ശരണം വിളിക്കള്‍ക്കിടയില്‍ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവര്‍ക്ക് മാത്രമേ മനസിലാകൂ.
മലകയറ്റം കുറച്ച് ബുദ്ധിമുട്ടായിരുന്നു. സമയം എടുത്ത് ഓരോ പോയന്‍റിലും വിശ്രമിച്ച് സാവകാശമാണ് കയറിയത്. കുറച്ചു ദൂരം കൂടെയുണ്ടായിരുന്നവര്‍ എടുത്തു. മല നടന്നുകയറുകയായിരുന്നു. അനന്തിരവന്മാരും രണ്ട് സഹായികളും താരത്തിനൊപ്പം മലകയറാന്‍ ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരമാണ് മല കയറിയത്. ശബരി മല ലോഡ്‌ജിലായിരുന്നു താമസം. ഇന്ന് രാവിലെ ഭഗവാനെ തൊഴുതു. ഗിന്നസ് പക്രു പറഞ്ഞു.