കേരളം

kerala

ETV Bharat / entertainment

'തമിഴിലും മലയാളത്തിലും അറിയാവുന്ന ചീത്ത വിളിച്ചു': ദുരനുഭവം നേരിട്ടെന്ന് നടി ഗീത വിജയൻ - Geetha Vijayan On Hema Committee - GEETHA VIJAYAN ON HEMA COMMITTEE

സിനിമ മേഖലയിൽ നിന്നും തനിക്കും ദുരനുഭവമുണ്ടായതായി നടി ഗീത വിജയൻ. സംഘടനാസംവിധാനം ഇല്ലാതിരുന്നതിനാൽ അന്ന് പരാതിപ്പെടാൻ കഴിഞ്ഞില്ലെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പുറകെ നിരവധി പേരാണ് തങ്ങൾക്കുണ്ടായ അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്ത് വരുന്നത്.

MALAYALAM ACTRESS GEETHA VIJAYAN  HEMA COMMITTEE REPORT  SEXUAL ASSAULT ALLEGATIONS  ഹേമ കമ്മിറ്റി റിപ്പോർട്ട്
Malayalam Actress (ETV Bharat)

By ETV Bharat Kerala Team

Published : Aug 26, 2024, 5:40 PM IST

ഗീത വിജയൻ ഇടിവി ഭാരതിനോട് (ETV Bharat)

തിരുവനന്തപുരം : സിനിമ മേഖലയിൽ നിന്നും തനിക്കും ദുരനുഭവമുണ്ടായതായി നടി ഗീത വിജയന്‍റെ വെളിപ്പെടുത്തല്‍. വർഷങ്ങൾക്ക് മുൻപാണ് ഒരു സംവിധായകനിൽ നിന്നും ദുരനുഭവമുണ്ടായത്. അന്ന് 'അമ്മ' ഉൾപ്പെടെയുള്ള സംഘടനകൾ നിലവിൽ വന്നിട്ടില്ല. അതുകൊണ്ട് തന്നെ പരാതിപ്പെടാൻ സംവിധാനം ഇല്ലായിരുന്നുവെന്നും ഗീത വിജയൻ ഇടിവി ഭാരതിനോട് വെളിപ്പെടുത്തി. പക്ഷെ ദുരനുഭവം ഉണ്ടായ ഉടനെത്തന്നെ പ്രതികരിച്ചിരുന്നു. മലയാളത്തിലും തമിഴിലും അറിയാവുന്ന ചീത്ത വിളിച്ചുവെന്നും ഗീത വിജയൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങൾ വെളുപ്പെടുത്തി രംഗത്ത് വരുന്നത്. ഇതിനെത്തുടർന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകൻ രഞ്ജിത്ത്, 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് എന്നിവർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. വെളുപ്പെടുത്തലുകൾ ആരോപണങ്ങൾ മാത്രമാണെന്നാണ് ആരോപണ വിധേയരിൽ ചിലരുടെ പ്രതികരണം.

സംഭവത്തിൽ സർക്കാർ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉന്നത വനിത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനായി നാളെ (ഓഗസ്റ്റ് 27) അന്വേഷണ സംഘം പ്രത്യേക യോഗം ചേരും.

Also Read:'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ല, അവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്': ഷാഫി പറമ്പില്‍

ABOUT THE AUTHOR

...view details