കേരള സംസ്ഥാന ചലച്ചിത്ര അവാർഡില്‍ മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമർശം 'ഗഗനചാരി'യുടെ സംവിധായകൻ അരുൺ ചന്തുവിനാണ് ലഭിച്ചത്. പുരസ്‌കാരം ലഭിച്ച വേളയില്‍ അരുൺ ചന്തു ഇടിവി ഭാരതിനോട് തന്‍റെ സന്തോഷം പങ്കുവച്ചു.
'അവിശ്വസനീയം. അപ്രതീക്ഷിതം. അവാർഡുണ്ട് എന്നറിഞ്ഞ നിമിഷം വിശ്വസിക്കാൻ ആയിട്ട് സാധിച്ചിരുന്നില്ല. മലയാളിയുടെ കാഴ്‌ച രസത്തിന് അനുസരിച്ചിട്ടുള്ള കൺവെൻഷനൽ രീതിയിലുള്ള ചിത്രം ഒരുക്കാത്തവർക്ക് അവാർഡ് ലഭിക്കില്ല എന്നുള്ള തെറ്റിദ്ധാരണകൾ മാറി. പരീക്ഷണ ചിത്രങ്ങൾ ജനപ്രിയമാകുമ്പോൾ കൃത്യമായ ധാരണയുള്ള ജൂറി അംഗങ്ങള്‍ സിനിമകളുടെ നിലവാരം തിരിച്ചറിയുന്നു.
മലയാള സിനിമയുടെ സുവർണ കാലത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. തികച്ചും സത്യസന്ധമായ അവാർഡ് നിർണയം വരുംകാലങ്ങളിൽ മലയാള സിനിമയെയും സിനിമകളിലേയ്‌ക്ക് കടന്നുവരുന്ന വരെയും കൃത്യമായി സ്വാധീനിക്കും. തന്‍റെ സിനിമ ഒരുക്കാനായി എടുത്ത എല്ലാ കഷ്‌ടപ്പാടുകൾക്കും ഒരു ഫലം ലഭിക്കുന്നു. ഇത്തരം ഒരു അവാർഡും ഇങ്ങനെ ഒരു സിനിമയെ സംഭവിക്കാൻ കാരണം കെ ബി ഗണേഷ് കുമാർ സാറാണ്. അദ്ദേഹത്തിന്‍റെ പിന്തുണയില്ലാതെ ഈ ചിത്രം ഒരിക്കലും സംഭവിക്കില്ലായിരുന്നു.' -അരുൺ ചന്തു പ്രതികരിച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പൂര്‍ണ പട്ടിക
മികച്ച ചിത്രം - കാതല്‍
മികച്ച നടന്‍ - പൃഥ്വിരാജ് (ആടുജീവിതം)
മികച്ച നടിമാര്‍ - ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍
മികച്ച സംവിധായകന്‍ - ബ്ലെസ്സി (ആടുജീവിതം)
മികച്ച രണ്ടാമത്തെ ചിത്രം - ഇരട്ട
മികച്ച തിരക്കഥ - ബ്ലെസ്സി (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് - രോഹിത് എം.ജി കൃഷ്‌ണന്‍ (ഇരട്ട)
മികച്ച ഛായാഗ്രാഹകന്‍ - സുനില്‍ കെ.എസ് (ആടുജീവിതം)
മികച്ച സ്വഭാവ നടന്‍ - വിജയരാഘവന്‍
മികച്ച സ്വഭാവ നടി - ഗ്രീഷ്‌മ ചന്ദ്രന്‍
മികച്ച സംഗീത സംവിധായകന്‍ - ജസ്‌റ്റിന്‍ വര്‍ഗീസ്
മികച്ച ഗാനരചയിതാവ് - ഹരീഷ് മോഹനന്‍
മികച്ച പശ്ചാത്തല സംഗീതം - മാത്യൂസ് പുളിക്കല്‍ (കാതല്‍)
മികച്ച പിന്നണി ഗായകന്‍ - വിദ്യാധരന്‍ മാസ്‌റ്റര്‍